Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇന്ത്യയിൽ വ്യാജവാർത്ത...

ഇന്ത്യയിൽ വ്യാജവാർത്ത തടയുന്നത്​ സംബന്ധിച്ച പഠനത്തിന്​ 50,000 ഡോളർ അനുവദിക്കുമെന്ന്​ വാട്ട്​സ്​ ആപ്പ്​

text_fields
bookmark_border
ഇന്ത്യയിൽ വ്യാജവാർത്ത തടയുന്നത്​ സംബന്ധിച്ച പഠനത്തിന്​ 50,000 ഡോളർ അനുവദിക്കുമെന്ന്​ വാട്ട്​സ്​ ആപ്പ്​
cancel

ന്യൂഡൽഹി: ആ​ൾ​കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് വരെ ഇടയാക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്​ തടയാനുള്ള മാർഗങ്ങൾ തേടി വാട്ട്​സ്​ ആപ്പ്​. ത​ങ്ങ​ളു​ടെ സ​ന്ദേ​ശ പ്ലാ​റ്റ്ഫോ​മി​​​െൻറ ദു​രു​പ​യോ​ഗം തടയുന്നത്​ സംബന്ധിച്ച്​ ഗവേഷണം നടത്തുന്ന സാമൂഹ്യ ശാസ്​ത്രജ്ഞൻമാർക്ക്​  50000 ഡോളർ ഗ്രാൻറായി അനുവദിക്കുമെന്ന്​ വാട്ട്​സ്​ ആപ്പ്​ അറിയിച്ചു. 

സമകാലിക സമൂഹത്തിൽ സാ​േങ്കതികതയുടെ സ്വാധീനത്തെ കുറിച്ചും അതി​​െൻറ ​പ്രശ്നങ്ങളെയും കുറിച്ചുള്ള  പഠനവിഷയങ്ങൾ മുന്നോട്ടുവെക്കുന്നവർക്കാണ്​ ഗ്രാൻറ്​ അനുവദിക്കുക. 

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ആ​ൾ​കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​വെന്ന റിപ്പോർട്ടിൽ വാട്ട്​സ്​ ആപ്പ്​ ഖേദം പ്രകടിപ്പിച്ചിരുന്നു. ത​ങ്ങ​ളു​ടെ സ​ന്ദേ​ശ പ്ലാ​റ്റ്ഫോ​മി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചിരുന്നു.  

ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​വും സ്ഫോ​ട​നാ​ത്മ​ക​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ​ര​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ വാ​ട്സ്ആ​പ് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ​വാ​ർ​ത്ത​ക​ളും ത​ട്ടി​പ്പു​ക​ളും പ​ര​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ, പൗ​ര​സ​മൂ​ഹം, സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​ക​ൾ എ​ന്നി​വ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കേ​ന്ദ്ര വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വാ​ട്സ്ആ​പ് വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookwhatsappfake newsOffersgrants
News Summary - WhatsApp Offers $50,000 Grants To Curb Fake News In India- India news
Next Story