കോവിഡ് 19: ഫോർവേഡിങ് ഒരാൾക്ക് മാത്രം; നിയന്ത്രണവുമായി വാട്സ് ആപ്
text_fieldsകോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട് വന്ന് വാട ്സ് ആപ്. പുതിയ നിയന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കു. അഞ്ച് തവണയിൽ കൂടുതൽ ഫോർവേഡ് ചെയ്യപ്പെട്ട സന്ദേശങ്ങൾക്കാണ് ഇത്തരത്തിൽ നിയന്ത്രണമുണ്ടാവുക.
പുതിയ മാറ്റം എല്ലാ ഉപയോക്താകൾക്ക് ഇന്ന് മുതൽ നടപ്പാക്കി തുടങ്ങുമെന്ന് വാട്സ് ആപ് വക്താവ് അറിയിച്ചു. അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് വാട്സ് ആപ് നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരവധി മെസേജുകൾ വാട്സ് ആപിലൂടെ പ്രചരിക്കുന്നണ്ട്. ഇതിൽ പലതും ആവശ്യമായ വിവരങ്ങളായിരിക്കും. ഇതിനൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇത് തടയേണ്ടത് ആത്യാവശ്യമാണ്. അതിനാലാണ് നിയന്ത്രണം കൊണ്ടു വരുന്നതെന്ന് വാട്സ് ആപ് ബ്ലോഗ് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.