വാട്സ് ആപ് പേയ്മെൻറ് വർഷാവസാനത്തിൽ ഇന്ത്യയിലെത്തും
text_fieldsബംഗളൂരു: വാട്സ് ആപ് പേയ്മെൻറ് സർവീസ് വർഷാവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. പേയ്മ െൻറ് സർവീസിൻെറ പരീക്ഷണം വാട്സ് ആപ് നേരത്തെ തന്നെ നടത്തിയിരുന്നു. എന്നാൽ, സർവീസ് ഔദ്യോഗികമായി പുറത്തിറ ക്കിയിരുന്നില്ല. യു.പി.ഐ അടിസ്ഥാനമാക്കിയ പേയ്മെൻറ് സേവനമാണ് വാട്സ് ആപ് ഇന്ത്യയിൽ പുറത്തിറക്കുന്നത്.
അതേസമയം, വാട്സ് ആപ് പേയ്മെൻറ് സർവീസിൻെറ പ്രവർത്തനം പരിശോധിക്കാൻ നാഷനൽ പേയ്മെൻറ് കോർപ്പറേഷന് കേന്ദ്രസർക്കാർ നിർദേശം നൽകി. വാട്സ് പേയ്മെൻറ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ഫേസ്ബുക്കിൻെറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് വാട്സ് ആപ്.
എന്നാൽ, ഒരേ കമ്പനിക്ക് കീഴിലാണെങ്കിലും ഫേസ്ബുക്കിന് വിവരങ്ങൾ കൈമാറില്ലെന്ന് വാട്സ് ആപ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.