Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവീഡിയോ കാണാൻ പുതിയ...

വീഡിയോ കാണാൻ പുതിയ സംവിധാനവുമായി വാട്​സ്​ ആപ്​

text_fields
bookmark_border
WHATS-APP-23
cancel

വീഡിയോ കാണുന്നതിന്​ പുതിയ സംവിധാനം അവതരിപ്പിച്ച്​ വാട്​സ്​ ആപ്​. ​നോട്ടിഫിക്കേഷൻ പാനലിൽ തന്നെ വീഡിയോ കാണുന്നതിനുള്ള സൗകര്യമാണ്​ വാട്​സ്​ ആപ്​ നൽകുന്നത്​. ഇതുപ്രകാരം വീഡിയോ കാണുന്നതിനായി വാട്​സ്​ ആപ്​ തുറക്കേണ്ടതില്ല. പകരം വാട്​സ്​ ആപ്​ നോട്ടിഫിക്കേഷനിൽ ക്ലിക്ക്​ ചെയ്​ത്​ വീഡിയോകൾ കാണാനാവും.

​െഎ.ഒ.എസിലാണ്​ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്​. വാട്​സ്​ ആപ്​ സ്​റ്റിക്കർ ആപ്​ ആപ്പിൾ സ്​റ്റോറിൽ നിന്ന്​ ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ കമ്പനിയുടെ പുതിയ നീക്കം. ​വാട്​സ്​ ആപ്​ ബീറ്റ പതിപ്പ്​ ഉപയോഗിക്കുന്നവർക്ക്​ മാത്രമാണ്​ പുതിയ ഫീച്ചർ ലഭ്യമാവുക. അതേസമയം, നോട്ടിഫിക്കേഷൻ പാനലിൽ വരുന്ന വീഡിയോകൾ ഷെയർ ചെയ്യാൻ സാധിക്കില്ല.

നേരത്തെ നോട്ടി​ഫിക്കേഷൻ പാനലിൽ നിന്നും ചിത്രങ്ങൾ കാണുന്നതിനുള്ള സൗകര്യം വാട്​സ് ആപ്​​ ​െഎ.ഒ.എസിൽ അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ഫീച്ചറും വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappmobilesnotificationmalayalam newsVideo PlaybackTechnology News
News Summary - WhatsApp Testing In-Notification Video Playback on iPhone-Technology
Next Story