വാട്സ്ആപ്പിെൻറ ‘വിരലടയാളപ്പൂട്ട്’ ഇനി ആൻഡ്രോയ്ഡിലും
text_fieldsവാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനി ആൻേഡ്രായ്ഡ്ഫോണുകളിലും അതിസുരക്ഷ. ആപ്പിൾ ഐ ഫോണുകളിൽ നേരത്തേ ഉണ്ടായിരുന്ന ഫിംഗർ പ്രിൻറ് ലോക്ക് വാട്സ്ആപ്പ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലും നടപ്പിലാക്കി.
ചെവ്വാഴ്ചയാണ് വാട്സ്ആപ്പ് പുതിയ സേവനം ആൻേഡ്രായ്ഡിൽ നൽകിയത്. ഗൂഗ്ൾ പ്ലേ സ്റ്റോർ വഴി വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സേവനം ഉപയോഗപ്പെടുത്താം.
ഫിംഗർ പ്രിൻറ് ഓപ്ഷൻ ഓൺ ചെയ്താൽ ഉപഭോക്താക്കൾക്ക് ഫോണിലെ ഫിംഗർ പ്രിൻറ് സെൻസറിൽ തങ്ങളുടെ വിരൽ പതിപ്പിച്ച് വാട്സ്ആപ്പ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്സ്ആപ്പ് ലോക്ക് െചയ്താലും കോൾ വിഡിയോ, ഓഡിയോ കോളുകൾ അറ്റൻറ് ചെയ്യുവാനും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാനും സാധിക്കും. പുതുതായി പുറത്തിറങ്ങിയ ഐ ഫോണുകളിൽ ഫേസ് ഐ.ഡി േലാക്ക് ഫീച്ചറും നേരത്തേ തന്നെ വാട്സ്ആപ്പ് നടപ്പാക്കിയിട്ടുണ്ട്.
ഫിംഗർ പ്രിൻറ് േലാക്ക് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
സ്റ്റെപ്പ് 1 : വാട്സ്ആപ്പ് തുറക്കുക, സെറ്റിംങ്സിലേക്ക് പോവുക
സ്റ്റെപ്പ് 2 : അക്കൗണ്ടിൽ പോയി പ്രൈവസി ഓപ്ഷൻ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 3 : സ്ക്രോൾ ചെയ്താൽ അവസാന ഭാഗത്ത് ഫിംഗർ പ്രിൻറ് ലോക്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 4 : ഫിംഗർ പ്രിൻറ് എനേബ്ൾ ചെയ്യുക
സ്റ്റെപ്പ് 5 : ഫിംഗർ പ്രിൻറ് സെൻസറിൽ വിരൽ പതിപ്പിച്ച് വിരലടയാളം രജിസ്റ്റർ ചെയ്യുക
സ്റ്റെപ്പ് 6 : ‘ഓട്ടോമാറ്റിക്കലി ലോക്ക്’ സെക്ഷനിൽ immediatly, after 1 minute, after 30 minutes എന്നീ ഓപ്ഷനുകളിൽ ഒന്ന് തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 7 : ‘ഓട്ടോമാറ്റിക്കലി ലോക്ക്’ സെക്ഷന് തൊട്ടു താഴെ ‘ഷോ കണ്ടൻറ് നോട്ടിഫിക്കേഷൻസ്’ എന്നതിൽ നിന്ന് ആവശ്യാനുസരണം നോട്ടിഫിക്കേഷൻ പ്രിവ്യൂ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.