മൊബൈൽ ഫോണുകൾ സുരക്ഷിതമല്ല; വെളിപ്പെടുത്തലുമായി വിക്കിലീക്സ്
text_fieldsന്യൂയോർക്ക്: അമേരിക്കൻ ചാര സംഘടനയായ സി.െഎ.എ ആൻഡ്രോയിഡ്, െഎ.ഒ.എസ് ഫോണുകളിലെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് വിക്കിലീക്സ് വെളിപ്പെടുത്തൽ. പ്രത്യേക സോഫ്റ്റ്വെയർ മുഖാന്തരം സി.െഎ.എ വാട്സ് ആപ് സന്ദേശങ്ങൾ ഉൾപ്പടെ ചോർത്തുന്നുവെന്നാണ് വിക്കിലീക്സ് പുറത്ത് വിട്ട രേഖകളിലുള്ളത്. ഫോണുകൾക്കു പുറമേ ടെലിവിഷനുകൾ, കാറുകൾ, എന്നിവയുടെ വിവരങ്ങളും സി.െഎ.എ ഹാക്ക് ചെയ്യുന്നുണ്ടെന്നും വിക്കിലീക്സ് രേഖകൾ പറയുന്നു.
സൈബർ സുരക്ഷ സംബന്ധിച്ചുള്ള സിഐഎയുടെ ആയിരത്തോളം രേഖകളാണ് വിക്കിലീക്സ് ചോർത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് പുറമെ സോഷ്യൽമീഡിയ, ഇ–മെയിൽ അക്കൗണ്ടുകളും സിഐഎ ഹാക്ക് ചെയ്യുന്നുണ്ട്. ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും ഈ രേഖകളിൽ നിന്നു വ്യക്തമാണ്. വോൾട്ട്–7 എന്നു പേരിട്ടിരിക്കുന്ന പരമ്പരയുടെ ഭാഗമായി 8761 രേഖകളാണ് ആദ്യഘട്ടത്തിൽ വിക്കിലീക്സ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ഈ രേഖകളുടെ ആധികാരികത സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.
വിക്കിലീക്സിെൻറ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സിഐഎ തയാറായിട്ടില്ല. മുന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഹാക്ക് ചെയ്താണ് സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് സ്‌നോഡന്‍ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.