‘വൈൻ’ ഉണ്ടോ? ആൻഡ്രോയ്ഡിലും ആവാം വിൻഡോസ് ആപ്
text_fieldsആൻഡ്രോയ്ഡ് ആപ്പുകൾ വിൻഡോസ് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാൻ ബ്ലൂസ്റ്റാക്സ് ഇൻസ്റ്റാൾ ചെയ്താൽ മതി. അതുപോലെ വിൻഡോസ് ആപ്പുകൾ ലിനക്സ് അടക്കം സ്വതന്ത്ര സോഫ്റ്റ്വെയറുകളിലും ആപ്പിളിെൻറ മക്കിേൻറാഷ് (മാക് ഒഎസ്) ഒാപറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാൻ വൈൻ സഹായിക്കും. നിലവിൽ 25,000 ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിനുള്ള വൈനിലുണ്ട്.
ഇപ്പോഴിതാ ഒരുപടികൂടി കടന്ന് വൈൻ വിൻഡോസ് ആപ്പുകൾ ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാനും അസുലഭ അവസരം നൽകുന്നു. ഇതിന് വൈൻ 3.0 എന്ന പരിഷ്കൃതപതിപ്പ് ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്താൽ മതി. സാധാരണ കണ്ട് പരിചയമുള്ള ആൻഡ്രോയ്ഡ് ആപ്പുപോലെ തന്നെയാണ് വൈൻ 3.0യും. ആൻഡ്രോയിഡ് ഒാപറേറ്റിങ് സിസ്റ്റവും ലിനക്സ് അടിസ്ഥാനമായ സ്വതന്ത്ര സോഫ്റ്റ്വെയറുമാണെന്നതാണ് ഇതിെൻറ അടിസ്ഥാനം.
വൈൻ 2.0 എത്തി ഒരുവർഷത്തിന് ശേഷമാണ് മൂന്നാം പതിപ്പ് എത്തുന്നത്. രണ്ടാമനിൽനിന്ന് 6000ത്തോളം വ്യത്യാസങ്ങൾ മൂന്നാമനിലുണ്ട്. പൂർണ ഗ്രാഫിക് ഒാഡിയോ ഡ്രൈവർ പിന്തുണ വൈൻ ആൻഡ്രോയ്ഡിന് നൽകുന്നു. 1993ലാണ് വൈനിെൻറ ജനനം. 2016ലാണ് വൈനിെൻറ ആൻഡ്രോയ്ഡ് പ്രിവ്യൂ സ്രഷ്ടാക്കളായ കോഡ്വീവർ പുറത്തിറക്കിയത്. 2017 ജനുവരിയിൽ വൈൻ 2.0 മാക്, മൈക്രോസോഫ്റ്റ് ഒാഫിസ് പിന്തുണയുമായി വന്നു.
എ.ആർ.എം പ്രോസസർ ഉള്ള ഉപകരണങ്ങൾക്ക് 'wine-3.0-arm' ഇൻറൽ, എ.എം.ഡി x86 പ്രോസസറുള്ളവക്ക് 'wine-3.0-x86' എന്നീ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജസ് (APKs)ഇൻസ്റ്റാൾ ചെയ്യാം. ഫുൾ സ്ക്രീൻ വിൻഡോസ് ഡിസ്പ്ലേ, സ്റ്റാർട്ട് മെനു, ഒാഡിയോ, അടിസ്ഥാന ഗ്രാഫിക്സ് സൗകര്യം എന്നിവ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.