യുവാക്കളെ ലക്ഷ്യമിട്ട് ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ സിരീസ്
text_fieldsയുവാക്കളെ ലക്ഷ്യമിട്ട് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സിരീസ് അവതരിപ്പിച്ചു. സി.സി എന് ന പേരിലെത്തുന്ന സിരീസിൻെറ അവതരണം ചൈനയിൽ നടന്നു. സി.സിയുടെ ഭാഗമായി എത്തുന്ന സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വ ിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
അതേസമയം, മെയ്സുമായി ചേർന്നാകും ഷവോമി പുതിയ സ്മാർട്ട്ഫോണുകൾ ന ിർമിക്കുക. ഫോേട്ടാഗ്രാഫിയിൽ പുതു പരീക്ഷണങ്ങൾക്ക് തുടക്കമിടാനായി ഇരു കമ്പനികളും ചേർന്ന് പുതിയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിസ്റ്റം വികസിപ്പിച്ചെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഷവോമി സി.സി ഫോണുകളിലെ ഫോട്ടോഗ്രാഫിയെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിൽ പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത ചില സൂചനകൾ അനുസരിച്ച് എം.ഐ സി.സി 9, എം.ഐ സി.സി 9ഇ എന്നിവയാവും പുതിയ സിരീസിലെത്തുന്ന ഫോണുകൾ. 48 മെഗാപിക്സലിൻെറ ഫ്ലിപ് കാമറയാണ് സി.സി 9ൻെറ പ്രധാന സവിശേഷത. ഒക്ടാകോർ സ്നാപ്്ഡ്രാഗൺ 736 പ്രൊസസറാണ് കരുത്ത് പകരുക.
വാട്ടർ നോച്ച് ഡിസ്പ്ലേയുമായിട്ടാണ് എം.ഐ സി.സി 9ഇ വിപണിയിലേക്ക് എത്തുന്നത്. ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറായിരിക്കും ഫോണിൻെറ മറ്റൊരു സവിശേഷത. 4000 എം.എ.എച്ച് ബാറ്ററിക്കൊപ്പം 27 വാട്സ് ഫാസ്റ്റ് ചാർജിങ് സിസ്റ്റത്തെയും ഫോൺ പിന്തുണക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.