ഗെയിമിങ് ഭ്രാന്തൻമാർക്കായി ഷവോമിയുടെ കറുത്ത സ്രാവെത്തുന്നു
text_fieldsഗെയിമിങ് ഭ്രാന്തൻമാരെ ലക്ഷ്യമിട്ട് ഷവോമി പുറത്തിറക്കുന്ന് പുതിയ സ്മാർട്ട്ഫോൺ ബ്ലാക്ക് ഷാർക് ആഗോള വിപണിയിലെത്തുന്നു. ചൈനയിൽ പുറത്തിറങ്ങിയ ഫോൺ വൈകാതെ തന്നെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലും എത്തുമെന്നാണ് പ്രതീക്ഷ. റാസർ ഫോൺ പോലുള്ള ഗെയിമിങ് ഫോണുകളെ മറികടക്കാൻ ലക്ഷ്യമിട്ടാണ് ബ്ലാക്ക് ഷാർക് ഷവോമി പുറത്തിറക്കിയത്. റാസറിെൻറ പുതിയ ഫോൺ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബ്ലാക് ഷാർകിെൻറ ആഗോള ലോഞ്ചിന് ഷവോമി തയാറെടുക്കുന്നത്.
ഫോണിെൻറ പുതിയ പതിപ്പ് വൈകാതെ തന്നെ വിപണിയിലെത്തിക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇക്കുറി ചൈനയിൽ മാത്രമാവില്ല ഷവോമിയുടെ സ്രാവ് അങ്കം കുറിക്കുക എന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബ്ലാക്ക് ഷാർക്ക് 2 സ്പോർട്സിന് 5.99 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസർ, അഡ്രിനോ 630 ജി.പി.യു, എട്ട് ജി.ബി റാം എന്നിവയെല്ലാമാണ് ഫോണിെൻറ പ്രത്യേകതകൾ.
ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ ലിക്വിഡ് കൂൾ ടെക്നോളജിയും ഷവോമി ഫോണിൽ ഉപയോഗിക്കുന്നുണ്ട്. ഫോണിെൻറ അടിസ്ഥാന വകഭേദത്തിന് 31,100 രൂപയും ഉയർന്ന വകഭേദത്തിന് 36,300 രൂപയുമായിരിക്കും വില. പിൻ വശത്ത് 20,12 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 20 മെഗാപിക്സലിേൻറതാണ് മുൻ കാമറ. 6 ജി.ബി റാം 64 ജി.ബി റോം, 8 ജി.ബി റാം 128 ജി.ബി റോം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഒാപ്ഷനുകളിൽ ഫോൺ വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.