Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightജിയോയെ വെല്ലുമോ...

ജിയോയെ വെല്ലുമോ ഷവോമി

text_fields
bookmark_border
redmi_india
cancel

മുംബൈ: റിലയൻസ്​ ജിയോയുടെ വില കുറഞ്ഞ സ്​മാർട്ട്​ഫോണിനെ ലക്ഷ്യമിട്ട്​ ഷവോമി. ദേശ്​ കാ സ്​മാർട്ട്​​ഫോൺ എന്ന പേരിൽ ബജറ്റ്​ സ്​മാർട്ട്​ഫോൺ പുറത്തിറക്കാൻ ഷവോമി നീക്കങ്ങൾ നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു കുമാർ ജെയിനാണ്​ പുതിയ സ്​മാർട്ട്​ഫോണിനെ സംബന്ധിച്ച്​ സൂചന നൽകിയത്​. ഇന്ത്യക്കായി പുതിയ സ്​മാർട്ട്​ഫോൺ നവംബർ 30ന്​ പുറത്തിറക്കുമെന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബർ ആദ്യവാരത്തിലായിരിക്കും ഫോൺ വിപണിയിലെത്തുക. എന്നാൽ, ഫോണി​​െൻറ ഫീച്ചറുകളെ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

നിലവിൽ 5999 രൂപക്ക്​ ലഭിക്കുന്ന 4Aയാണ്​ ഷവോമിയുടെ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ സ്​മാർട്ട്​ഫോൺ. 5 ഇഞ്ച്​ ഡിസ്​പ്ലേയിൽ 2 ജി.ബി റാം 16 ജി.ബി റോമുമായാണ്​ 4A വിപണിയിലെത്തുന്നത്​. ചിത്രങ്ങളെടുക്കാനായി 13 മെഗാപിക്​സലി​​െൻറ പിൻ കാമറയും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും നൽകിയിട്ടുണ്ട്​. 4A​​യേക്കാൾ കുറഞ്ഞ വിലയിലാകും പുതിയ സ്​മാർട്ട്​ഫോൺ എത്തുക എന്നാണ്​ റിപ്പോർട്ടുകൾ. 

പൂർണമായും സൗജന്യമെന്ന്​ അവകാശപ്പെട്ടാണ്​ റിലയൻസ്​ ജിയോ 4ജി ഫീച്ചർ ഫോണിനെ വിപണിയിലെത്തിച്ചത്​. 1500 രൂപ നൽകി ഫോൺ വാങ്ങിയാൽ മുന്ന്​ വർഷത്തിന്​ ശേഷം ഫോൺ കമ്പനിക്ക്​ നൽകിയാൽ ഇൗ തുക തിരിച്ച്​ നൽകുമെന്നാണ്​ ജിയോയുടെ വാഗ്​ദാനം​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomijiomalayalam newsDesh Ka SmartphoneTechnology News
News Summary - Xiaomi to launch new Redmi phone on November 30: Calls it Desh Ka Smartphone-Technology
Next Story