ഗൂഗിളിനെ വെട്ടാൻ എം.ഐ പേയുമായി ഷവോമി
text_fieldsഗൂഗിൾ പേ, പേടിഎം തുടങ്ങിയ പേയ്മെൻറ് ആപുകൾക്ക് വെല്ലുവിളി ഉയർത്താൻ ഷവോമി. യു.പി.ഐ അടിസ്ഥാനമാക്കിയ പുതിയ പേയ്മെൻറ് ആപ്പായ എം.ഐ പേ അവതരിപ്പിച്ചാണ് ഇന്ത്യയിലെ മറ്റ് പേയ്മെൻറ് ആപുകളെ ഷവോമി വെല്ലുവിളിക്കുന്നത്.
ഷവോമി ഉപഭോക്താകൾക്ക് മുഴുവൻ പണമിടപാടുകളും ഒരു ആപിലുടെ നടത്താൻ സൗകര്യമൊരുക്കുക എന്നതാണ് എം.ഐ പേയിലൂടെ ഷവോമി ലക്ഷ്യമിടുന്നത്. ഷവോമിയുടെ എം.ഐ.യു.ഐ അടിസ്ഥാനമാക്കുന്ന ഫോണുകളിലാകും പുതിയ സംവിധാനം ലഭ്യമാവുക.
ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ് ഷവോമി പുതിയ സേവനം ലഭ്യമാക്കുക. കമ്പനി വൈസ് പ്രസിഡൻറ് മനുകുമാർ ജെയിനാണ് പുതിയ ആപ് പുറത്തിറക്കുന്ന വിവരം അറിയിച്ചത്. 120 ബാങ്കുകളെ എം.ഐ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ബില്ലുകൾ, റീചാർജ്, ഇലക്ട്രിക്സിറ്റി ബില്ലുകൾ എന്നിവ എം.ഐ പേ ഉപയോഗിച്ച് അടക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.