കിടു ഫീച്ചറുകളുമായി ഷവോമി എം.െഎ 9
text_fieldsഷവോമിയുടെ എം.െഎ 8െൻറ പിൻഗാമി എം.െഎ 9 വിപണിയിലെത്തുന്നു. ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പായി ഫീച്ചറുകളെ ക ുറിച്ചുള്ള ആദ്യഘട്ട സൂചനകൾ ടെക് സൈറ്റുകൾ പുറത്ത് വിട്ടു. സ്നാപ്ഡ്രാഗൺ 855 പ്രൊസസറിെൻറ കരുത്തിലാവും എം.െഎ 9 എത്തുക.
മൂന്ന് കാമറകളാവും ഫോണിെൻറ പിൻവശത്ത് ഉണ്ടാവുക. 48 മെഗാപിക്സലിേൻറതായിരിക്കും പ്രധാന കാമറ. സോണി െഎ.എം.എക്സ് 586 ആവും സെൻസെർ. 24 മെഗാപിക്സലിേൻറതാവും മുൻ കാമറ. 32w ഫാസ്റ്റ്ചാർജിങ് സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3500 എം.എ.എച്ചാണ് ബാറ്ററി.
വാട്ടർനോച്ച് ഡിസ്പ്ലേ, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ്, 6.4 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് അമലോഡഡ് ഡിസ്പ്ലേ, 6 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് എന്നിവയെല്ലാമാണ് മറ്റ് പ്രത്യേകതകൾ. 30,400 രൂപയായിരിക്കും എം.െഎ 9െൻറ ഏകദേശ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.