48 മെഗാപിക്സൽ കാമറ, വയർലെസ്സ് ചാർജിങ് ഞെട്ടിച്ച് ഷവോമി
text_fieldsസാംസങ്ങിനും ഒരു മുഴം മുെമ്പ നീട്ടിയെറിഞ്ഞ് ഷവോമി. സാംസങ് എസ് 10 പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്ക െ എം.െഎ 9 പുറത്തിറക്കിയാണ് ഷവോമി ടെക് പ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ചൈനയിലാണ് ഷവോമി എം.െഎ 9നെ അവതരിപ ്പിച്ചത്. മൂന്ന് റിയർ കാമറ, സ്നാപ്ഡ്രാഗൺ 855 പ്രൊസസർ തുടങ്ങി എം.െഎ 9ന് സവിശേഷതകൾ ഏറെയാണ്.
2,999 യുവാനായി രിക്കും എം.െഎ 9െൻറ ചൈനയിലെ വില. ഇന്ത്യയിൽ ഏകദേശം 31,752 രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഫീച്ചറുകൾ കുറച്ച ് എം.െഎ 9െൻറ ചെറിയൊരു പതിപ്പ് കൂടി ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. എം.െഎ 9 എസ്.ഇ എന്നാണ് ചെറുപതിപ്പിെൻറ പേര്. ഫോണിനൊപ്പം 149 യുവാൻ ഏകദേശം 1500 രൂപയുടെ വയർലെസ് പവർബാങ്കും 99 യുവാൻ ഏകദേശം 1000 രൂപ വില വരുന്ന വയർലെസ് ചാർജറും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്.
എം.െഎ 9
6.39 ഇഞ്ച് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് എം.െഎ 9ന് നൽകിയിട്ടുണ്ട്. 1080 ആണ് പിക്സൽ റെസലുഷൻ. സ്നാപ്ഡ്രാഗൺ 855 പ്രൊസസറാണ് കരുത്ത് പകരുന്നത്. സ്നാപ്ഡ്രാഗൺ 855െൻറ കരുത്തിലെത്തുന്ന ആദ്യ ഫോണും ഇതായിരിക്കും. 6 ജി.ബി,8 ജി.ബി 12 ജി.ബി റാം കരുത്തിൽ ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തും.
കാമറ തന്നെയായിരിക്കും ഫോണിെൻറ മുഖ്യ സവിശേഷത. 48 മെഗാപിക്സലിെൻറ പ്രധാന കാമറക്കൊപ്പം 12, 16 മെഗാപിക്സലിെൻറ രണ്ട് കാമറകൾ കൂടി ഫോണിനൊപ്പമുണ്ടാകും. പ്രധാന കാമറക്ക് സോണിയുടെ സെൻസറാണ് നൽകിയിരിക്കുന്നത്. 12 മെഗാപിക്സലിെൻറ രണ്ടാമത്തെ കാമറക്ക് ടെലിഫോേട്ടാ ലെൻസും 16 മെഗാപിക്സലിെൻറ മൂന്നാം കാമറക്ക് വൈഡ് ആംഗിൾ ലൈൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. 20w വയർലെസ്സ് ചാർജറും ഫോണിനൊപ്പം നൽകിയിട്ടുണ്ട്.
ഫോണിെൻറ 6 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 31,749 , 8 ജി.ബി റാം 128 ജി.ബി സ്റ്റോറേജിന് 42,336 എന്നിങ്ങനെയായിരിക്കും വില.
5.97 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് എം.െഎ 9 എസ്.ഇക്കുള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ, 48 മെഗാപിക്സൽ കാമറ, സ്നാപ്ഡ്രാഗൺ 712 പ്രൊസസർ എന്നിവയെല്ലാമാണ് എം 9 എസ്.ഇയുടെ പ്രധാന സവിശേഷതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.