Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഎം.​െഎ പാഡ്​ 4;...

എം.​െഎ പാഡ്​ 4; ഷവോമിയുടെ ടാബ്​ലെറ്റ്​ ജൂൺ 25നെത്തും

text_fields
bookmark_border
xiomi-34
cancel

പുതിയ ടാബ്​ലെറ്റ്​ എം.​െഎ പാഡ്​ 4​നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ട്​ ഷവോമി. ടാബ്​ലെറ്റിനെ കുറിച്ചുളള പുതിയ ടീസറും ചില നിർണായകവിവരങ്ങളുമാണ്​ കമ്പനി പുറത്ത്​ വിട്ടിരിക്കുന്നത്​. ജൂൺ 25ന്​ ഷവോമി ടാബ്​ലെറ്റ്​ ആഗോളവിപണിയിൽ പുറത്തിറക്കും. വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലേക്കും ടാബ്​ലെറ്റ്​ എത്തും എന്നാണ്​ പ്രതീക്ഷ.

സ്​നാപ്​​ഡ്രാഗൺ 660 ചിപ്​സെറ്റി​​െൻറ കരുത്തിലാണ്​ എം​.​െഎ പാഡ്​ 4 എത്തുക. ഷവോമിയുടെ മുൻ ടാബ്​ലെറ്റുകളിൽ മീഡിയടെക്​ ​പ്രൊസസറായിരുന്നു ഉപയോഗിച്ചത്​. അതിൽ നിന്നും വിഭന്നമാണ്​ എം.​െഎ പാഡ്​ 4. മികച്ച ഗെയിമിങ്​ അനുഭവം നൽകാനായി സ്​മാർട്ട്​ ഗെയിം ആക്​സലറേഷൻ എന്ന സാ​​േങ്കതിക വിദ്യ ഷവോമി ഇണക്കി ചേർത്തിട്ടുണ്ട്​.

ഫേസ്​ അൺലോക്ക്​ സിസ്​റ്റമാണ്​ ടാബ്​ലെറ്റി​​െൻറ മറ്റൊരു പ്രത്യേകത. ആദ്യമായാണ്​ ​ഷവോമിയുടെ ടാബ്​ലെറ്റ്​ ഫേസ്​ അൺലോക്ക്​ ഇടംപിടിക്കുന്നത്​. ​എം.​െഎ 3 ടാബ്​ലെറ്റിൽ 7.9 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഉണ്ടായിരുന്നത്​. എന്നാൽ 4ലേക്ക്​ എത്തു​േമ്പാൾ ഡിസ്​പ്ലേ വലിപ്പം കൂടുമെന്നാണ്​ ഷവോമി അറിയിക്കുന്നത്​. 13 മെഗാപിക്​സലി​​െൻറ പിൻ കാമറയും 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും ടാബിനുണ്ടാകും. പുറത്ത്​ വരുന്ന സൂചനകളനുസരിച്ച്​ 6,000 എം.എ.എച്ചി​​െൻറ ബാറ്ററിയും ടാബിലുണ്ടാവും. എം.​െഎ പാഡ്​ 4​​െൻറ 4 ജി.ബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന്​ 15,600 രൂപയാണ്​ വില. ഇതിൽ വൈ-ഫൈ കണ്​ക്​ടിവിറ്റി മാത്രമേ ഉണ്ടാവു. 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള എൽ.ടി.ഇ മോഡലിന്​ 20,800 രൂപയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimalayalam newsMi Pad 4face unlockTechnology News
News Summary - Xiaomi Mi Pad 4 will support face unlock, launch set for June 25-Technology
Next Story