Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightതരംഗമാവാൻ ഷവോമിയുടെ...

തരംഗമാവാൻ ഷവോമിയുടെ നോട്ട്​ 6 പ്രോ​യെത്തുന്നു

text_fields
bookmark_border
Xiaomi-note-6
cancel

റെഡ്​ മീ 6 സീരിസ്​ പുറത്തിറക്കിയതിന്​ പിന്നാലെ നോട്ട്​ 6 ​പ്രോയും ഷവോമി വിണിയിലിറക്കുന്നു. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ അലി എക്​സ്​പ്രസ്​ ഫോൺ ലിസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. വൈകാതെ തന്നെ ആഗോള വിപണിയിൽ ​ഷവോമി ഫോൺ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

പുറത്ത്​ വരുന്ന വിവരങ്ങളനുസരിച്ച്​ 6.26 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ നോച്ച്​ ഡിസ്​പ്ലേയായിരിക്കും ഫോണിനുണ്ടാവുക. മുന്നിലും പിന്നിലും ഇരട്ട കാമറകളുമായിട്ടായിരിക്കും ഷവോമിയു​െട പുതിയ ഫോൺ വിപണിയി​െലത്തുക. 20+2 മെഗാപിക്​സലി​​െൻറ ഇരട്ട കാമറകൾ മുന്നിലും 12+5 മെഗാപിക്​സലി​​െൻറ കാമറകൾ പിന്നിലും നൽകിയിട്ടുണ്ട്​.

ക്വാൽകോമി​​െൻറ സ്​നാപ്​ഡ്രാഗൺ 636 എസ്​.ഒ.സി പ്രൊസസറായിരിക്കും കരുത്ത്​ പകരുക. 3 ജി.ബി റാമും 32 ജി.ബി സ്​റ്റോറേജും ഉണ്ടാവും. 4000 എം.എ.എച്ചാണ്​ ബാറ്ററി. 4 ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറും കമ്പനി പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുണ്ട്​. 193.99 ഡോളർ മുതൽ 218.99 ഡോളർ വരെയായിരിക്കും ഫോണി​​െൻറ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redmimobilesmalayalam newsXioamiNote 6 proTechnology News
News Summary - Xiaomi note 6 pro-Technology
Next Story