പോപ് അപ് സെൽഫി, ഡിസ്പ്ലേ ഫിംഗർപ്രിൻറ്; വീണ്ടും അതിശയിപ്പിച്ച് ഷവോമി
text_fieldsചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ 20, കെ 20 പ്രോ എന്നീ ഫോണുകളാണ് ഇന്ന് ഇന്ത്യയിലെത്തിയത്. പോപ് അപ് സെൽഫി കാ മറ, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ തുടങ്ങിയവയാണ് ഫോണിൻെറ പ്രധാന സവിശേഷതകൾ. 21,999 രൂപയിലാണ് കെ 20യുടെ വില തുടങ ്ങുന്നത്. 27,999 രൂപയാണ് കെ 20 പ്രോയുടെ പ്രാരംഭവില.
കെ 20 പ്രോ
2340x1080 പിക്സൽ റെസലുഷനിലുള്ള 6.39 ഇഞ്ച് അമല ോഡഡ് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് കെ 20 പ്രോക്ക് നൽകിയിട്ടുള്ളത്. എച്ച്.ഡി.ആർ. ഡി.സി ഡിമ്മിങ്ങ്, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് എന്നിവയെ പിന്തുണക്കുന്നതാണ് ഡിസ്പ്ലേ. സ്നാപ്ഡ്രാഗൺ 855 പ്രൊസസറാണ് കരുത്ത് പകരുന്നത്. 8 ജി.ബി റാമും 256 ജി.ബി റോമുമാണ് പരമാവധി സ്റ്റോറേജ്.
ട്രിപ്പിൾ കാമറയാണ് കെ 20 പ്രോയുടെ പ്രധാന സവിശേഷതകളിലൊന്ന്. 48 മെഗാപിക്സലിൻെറ സോണി ഐ.എം.എക്സ് സെൻസറോട് കൂടിയ പ്രധാന കാമറയും 13,8 മെഗാപിക്സലിൻെറ മറ്റ് രണ്ട് കാമറകളും ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫിക്കായി 20 മെഗാപിക്സലിൻെറ പോപ് അപ് കാമറയാണ് നൽകിയിട്ടുള്ളത്. 4000 എം.എ.എച്ച് ബാറ്ററി, 27W ഫാസ്റ്റ് ചാർജിങ്, ഡ്യുവൽ സിം, യു.എസ്.ബി ടൈപ്പ് സി, 3.5 എം.എം ഓഡിയോ ജാക്ക് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.ഫോണിൻെറ 6 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വകഭേദത്തിന് 27,999 രൂപയും എട്ട് ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വകഭേദത്തിന് 30,999 രൂപയുമാണ് വില.
കെ 20
1080x2340 പിക്സൽ റെസലുഷനിലുള്ള 6.39 ഇഞ്ച് ഡിസ്പ്ലേയാണ് കെ 20ക്കും നൽകിയിട്ടുള്ളത്. ക്വാൽകോമിൻെറ സ്നാപ്ഡ്രാഗൺ 730 പ്രൊസസറാണ് കെ 20ക്ക് കരുത്ത് പകരുന്നത്. 6 ജി.ബി റാം 128 ജി.ബി സ്റ്റോറേജുമായിട്ടാണ് കെ 20 വിപണിയിലേക്ക് എത്തുന്നത്. 48 മെഗാപിക്സലിൻെറ പ്രധാന കാമറ, 13,8 മെഗാപിക്സലുകളുടെ മറ്റ് രണ്ട് കാമറകളുമാണ് ഫോണിൽ ഷവോമി ഉൾക്കൊള്ളിച്ചിരിക്കുന്നത്. 20 മെഗാപിക്സലിൻെറ പോപ് അപ് കാമറയാണ് സെൽഫിക്കായി നൽകിയിട്ടുള്ളത്.
4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടുത്ത് v5.0, യു.എസ്.ബി ടൈപ്പ് സി, 3.5 എം.എം ഹെഡ്ഫോൺ ജാക്ക്, 4,000 mAh ബാറ്ററി, 18W ഫാസ്റ്റ്ചാർജിങ് തുടങ്ങിയവയാണ് ഫോണിൻെറ പ്രധാന സവിശേഷതകൾ. ഫോണിൻെറ 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറിന് 21,999 രൂപയും 6 ജി.ബി റാമും 128 ജി.ബി റാമുമുള്ള വേരിയൻറിന് 23,999 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.