Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right​ഷവോമിക്ക്​...

​ഷവോമിക്ക്​ കരുത്താകാൻ എസ്​ 2 എത്തുന്നു

text_fields
bookmark_border
xiomi-s2
cancel

ബീജിങ്​: റെഡ്​ മീ സീരിസിലെ ഏറ്റവും പുതിയ ഫോൺ എസ്​2വി​​െൻറ വരവ്​ ഉറപ്പിച്ച്​ ഷവോമി. ബജറ്റ്​ സ്​മാർട്ട്​ ഫോൺ നിരയിൽ തരംഗമാവാൻ ലക്ഷ്യമിട്ട്​ കമ്പനി പുറത്തിറക്കുന്ന മോഡലാണ്​ എസ്​ 2. മെയ്​ 10ന്​ ചൈനീസ്​ വിപണിയിൽ ഷ​േവാമി ഫോൺ അവതരിപ്പിക്കും. എന്നാൽ ആഗോള അ​രങ്ങേറ്റത്തെ കുറിച്ച്​ സൂചനകളൊന്നും കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

Redmi_S2_Launch-23

5.99 ഇഞ്ച്​ ഡിസ്​പ്ലേ സൈസിലാവും വിപണി കീഴടക്കാൻ എസ്​ 2 എത്തുക. 2/3/4 എന്നിങ്ങ​െന മൂന്ന്​ റാം വകഭേദങ്ങളുണ്ട്​. 16/32/64 എന്നീ സ്​റ്റോറേജ്​ ഒാപ്​ഷനുകളിൽ ഫോണെത്തും. എസ്​.ഡി കാർഡ്​ ഉപയോഗിച്ച്​ സ്​റ്റോറേജ്​ 256 ജി.ബി വരെ വർധിപ്പിക്കാം. 12,5 മെഗാപികസ്​ലി​​െൻറ ഇരട്ട പിൻകാമറകൾ ഫോണിലുണ്ടാവും. 16 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. 8.1 ഒാറിയോയാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. 3000 എം.എ.എച്ച്​ ബാറ്ററിയാണ്​ നൽകിയിരിക്കുന്നത്​. 

ഗ്രാവിറ്റി സെൻസർ, ഡിസ്​റ്റൻസ്​ സെൻസർ, ലൈറ്റ്​ സെൻസർ, ഫിംഗർപ്രിൻറ്​ സെൻസർ എന്നിവയെല്ലാം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. റെഡ്​ മീ നോട്ട്​ 5 പ്രോ, എം.​െഎ സിക്​സ്​ എക്​സ്​ തുടങ്ങിയ മോഡലുകളുമായിട്ടാണ്​ എസ്​ 2ന്​ സാമ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimalayalam newsRedmi S2Technology News
News Summary - Xiaomi Redmi S2 Launch Date Confirmed by Xiaomi in Weibo Post-Technology
Next Story