വീണ്ടും ഞെട്ടിച്ച് ഷവോമി; കിടിലൻ ഫീച്ചറുകളുമായി എ2 എത്തി
text_fields
വിൽപന കണക്കിൽ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്ന് ഷവോമിക്ക് നേടിക്കൊടുത്ത മോഡലാണ് എം.െഎ എ1. ആൻഡ്രോയിഡ് വൺ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഫോൺ ചുരുങ്ങിയ കാലത്തിനുള്ളിൽ വിപണിൽ പ്രിയങ്കരമായി മാറുകയായിരുന്നു. ഇപ്പോഴിതാ എം.െഎയുടെ എ2വുമായെത്തി വീണ്ടും വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ഷവോമി. ഇതിനായി എ2, എ2ലൈറ്റ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുന്നത്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന ചടങ്ങിലായിരുന്നു ഷവോമി ഫോണുകൾ പുറത്തിറക്കിയത്.
എം.െഎ എ2
5.99 ഇഞ്ച് ഡിസ്പ്ലേ സൈസിലാണ് എ2വിനെ ഷവോമി വിപണിയിലെത്തുക. സ്നാപ്ഡ്രാഗൺ 660എസ്.ഒ.സിയാണ് പ്രൊസസർ. 4/32, 4/64,6/128 ജി.ബി മെമ്മറി ഒാപ്ഷനുകളിൽ ഫോൺ വിപണിയിലെത്തും. എ1ന് സമാനമായി കാമറ തന്നെയാണ് എ2വിെൻറ ഹൈലൈറ്റ്. 12 മെഗാപിക്സലിെൻറയും 20 മെഗാപിക്സലിെൻറയും ഇരട്ട പിൻകാമറകളാണ് ഫോണിനുള്ളത്. സോണി െഎ.എം.എക്സ് ആണ് സെൻസർ. കുറഞ്ഞ വെളിച്ചത്തിലും മിഴിവുറ്റ ഫോേട്ടാകൾ എടുക്കാൻ സഹായിക്കുന്നതാണ് ഷവോമിയുടെ പുതിയ കാമറ. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയ പോർട്ടറെയ്റ്റ് മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കുന്ന 20 മെഗാപിക്സലിേൻറതാണ് മുൻ കാമറ. മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി ഫ്രണ്ട് ഫ്ലാഷ് ഉൾപ്പെടുത്താൻ ഷവോമി ശ്രദ്ധിച്ചിട്ടുണ്ട്. ഫിംഗർപ്രിൻറ് സ്കാനറും ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 4 ജി.ബി റാമും 32 ജി.ബി റോമുമുള്ള മോഡലിന് ഏകദേശം 20,000 രൂപയും 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 22,000 രൂപയും 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള മോഡലിന് 28,000 രൂപയുമായിരിക്കും ഏകദേശ വില.
എം.െഎ എ2 ലൈറ്റ്
ഒറ്റ നോട്ടത്തിൽ നോട്ട് ഫൈവ് പ്രോയോട് സാമ്യം തോന്നുന്ന മോഡലാണ് എം.െഎ എ2 ലൈറ്റ്. 5.84 ഇഞ്ചിെൻറ നോച്ച് ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 12, 5 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഇണക്കിചേർത്തിരിക്കുന്നു. അഞ്ച് മെഗാപിക്സലിേൻറതാണ് മുൻ കാമറ. സ്നാപ്ഡ്രാഗൺ 625 ആണ് പ്രൊസസർ. 4000 എം.എ.എച്ചാണ് ബാറ്ററി. 3 ജി.ബി റാം 32 ജി.ബി മെമ്മറി, 4 ജി.ബി റാം 64 ജി.ബി മെമ്മറി എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ എ2 ലൈറ്റ് വിപണിയിലെത്തും. 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് മോഡലിന് 14,500 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് മോഡലിന് 18,500 രൂപയുമാണ് ഏകദേശ വില. എം.െഎ എ2 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ടെങ്കിലും എ 2ലൈറ്റിെൻറ കാര്യത്തിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.