ഇൻറർനെറ്റ് പോയാൽ പരക്കംപായുന്ന ക്രോമിലെ ദിനോസർ ഇതാ ത്രീഡിയിൽ
text_fieldsഅപാര സ്പീഡുള്ള ഇൻറർനെറ്റിൽ ഓൺലൈനിൽ വിരാജിക്കുന്ന സമയത്ത് പെട്ടന്ന് നെറ്റ് പോയി തലചൊറിഞ്ഞിരിക്കാത്തവ ർ ചുരുക്കമായിരിക്കും. ലോകത്ത് ഏറ്റവും ഉപയോക്താക്കളുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഇത്തരം ഘട്ടങ്ങളിൽ ആളുകളെ ഇരു ന്നിടത്ത് നിന്നും എഴുന്നേൽക്കാതിരിക്കാൻ ഒരു മാർഗം കണ്ടെത്തിയിരുന്നു. അതാണ് ‘ടി-റെക്സ് റണ്ണർ’ എന്ന ഓഫ്ല ൈൻ ഗെയിം. നെറ്റ് പോയാൽ ലോഡാവാതെ ഇരിക്കുന്ന ക്രോം വെബ്പേജിൻെറ മധ്യഭാഗത്താണ് പെൻസിൽ കൊണ്ട് അലക്ഷ്യമായി വരച്ചതുപോലൊരു ദിനോസർ നിശ്ചലനായി നിൽക്കുക.
അതിലൊന്ന് ക്ലിക്ക് ചെയ്താൽ മൂപ്പർ ഓട്ടം തുടങ്ങും. ഓടിയോടി പോകുന്ന ദിനോസർ നെറ്റ്പോയിരിക്കുന്നവർക്കുള്ള മികച്ച സമയംകൊല്ലിയാണെന്ന് പറയാം. ക്രോമിൻെറ യുഎക്സ് ഡിസൈനർ എഡ്വാർഡ് സങ്ങാണ് ടി-റെക്സ് റണ്ണറിൻെറ ശിൽപി. 2014ലായിരുന്നു ഇത് ക്രോമിൻെറ അവിഭാജ്യ ഘടകമായത്.
എന്നാൽ ആറ് വർഷത്തിന് ശേഷം നമ്മുടെ ടി-റെക്സ് അണ്ണനെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചിരിക്കുകയാണ് ഒരു വിരുതൻ. ഗിതബിലെ ഡെവലപ്പറായ അബ്രഹാം തുഗലോവ് 3D ഫോർമാറ്റിലേക്കാണ് ഗെയിമിനെ മാറ്റിയത്. പശ്ചാത്തല സംഗീതവും മികച്ച ഗ്രാഫിക്സും ഗെയിമിനെ രസകരമാക്കുന്നുണ്ട്. എന്നാൽ ഗെയിം നിലവിൽ ഔദ്യോഗികമല്ല. കളിക്കാൻ ഇൻറർനെറ്റ് വേണംതാനും.
ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ (ടി-റെക്സ് 3D) ക്ലിക്ക് ചെയ്യാം. ആദ്യം ഒരു ഇറർ മെസ്സേജ് വരുമെങ്കിലും പച്ച നിറത്തിലുള്ള ഭാഗത്ത് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഗെയിം കളിച്ച് തുടങ്ങാം. റഷ്യൻ ഭാഷയിലുള്ള പേജ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റേണ്ടി വരുമെന്നും ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.