വീഡിയോ കാണാം സ്വയ്പ് ചെയ്ത്; പുതുവർഷത്തിൽ പുത്തൻ ഫീച്ചറുകളുമായി യൂട്യൂബ്
text_fieldsഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സമൂഹ മാധ്യമമാണ് യൂട്യൂബ്. ദൃശ്യങ്ങ ളിലൂടെ സംസാരിക്കുന്ന ഗൂഗിളിെൻറ ഇൗ അദ്ഭുത സൃഷ്ടി പലർക്കും നേരേമ്പാക്കും ചിലർക്ക് ജീവനോപാദി കൂടിയ ാണ്. ഉപഭോക്താക്കൾക്ക് മികച്ച യൂസർ അനുഭവം നൽകാൻ യൂട്യൂബ് വർഷാവർഷം ഒന്നോ രണ്ടോ പുതിയ സംവിധാനങ്ങൾ അവതരിപ ്പിക്കാറുണ്ട്. അത്തരത്തിൽ അവതരിപ്പിച്ച പുതിയ സംവിധാനമാണ് സ്വയ്പീ വാച്ച്.
എന്താണ് സ്വയ്പീ വാച്ച ്
രണ്ട് വർഷമായി പരീക്ഷിക്കുന്ന പുതിയ സംവിധാനമാണ് സ്വന്തം ആപ്ലിക്കേഷനിൽ യൂട്യൂബ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒരു വീഡിയോയിൽ നിന്നും അടുത്തതിലേക്ക് പോവാനും തിരിച്ചുവരാനും സ്വയ്പിങ് ഫീച്ചർ എന്ന സംവിധാനം ഉപയോഗിക്കാം. തുടക്കത്തിൽ െഎഫോണുകളിലായിരിക്കും ’സ്വയ്പീ വാച്ച്’ എന്ന പേരിൽ അറിയപ്പെടുന്ന ഫീച്ചർ ലഭ്യമാവുക. െഎഫോൺ 6എസ് മുതലുള്ള മോഡലുകളിൽ ആയിരിക്കും ആദ്യമെത്തുക.
മുമ്പ് ഒരു വീഡിയോയിൽ നിന്നും മറ്റൊരു വീഡിയോയിലേക്ക് മാറാൻ പ്രത്യേക ബട്ടണായിരുന്നു യൂട്യൂബ് നൽകിയത്. ഇത് യൂട്യൂബ് സൈറ്റിലും ആപ്പിലും സമാനമായിരുന്നു. യൂട്യൂബ് നമുക്ക് റെക്കമെൻറ് ചെയ്യുന്ന വീഡിയോയായിരിക്കും ഇത്തരത്തിൽ അടുത്തതായി വരിക. എന്നാൽ ആപ്ലിക്കേഷനുകളിൽ ഇനി അടുത്ത വീഡിയോ കാണാനായി ഒന്നു വിരൽ ഇടത്തു നിന്ന് വലത്തേക്ക് പായിച്ചാൽ മതി. മുമ്പ് കണ്ട വീഡിയോയിലേക്ക് തിരിച്ചെത്താൻ ഇത് വിപരീത ദിശയിൽ ചെയ്താലും മതിയാകും.
സ്വയ്പിങ് ഒരു ചെറിയ മാറ്റം മാത്രമാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ദിവസം മണിക്കൂറുകളോളം യൂട്യൂബിൽ ചിലവഴിക്കുന്നവർക്ക് അതിെൻറ ഉപയോഗം എത്രത്തോളമാണെന്ന് മനസ്സിലാവുമെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. പ്രത്യേക ശ്രദ്ധ നൽകി ഒരു പ്രത്യേക ബട്ടണിൽ അമർത്തി അടുത്ത വീഡിയോയിലേക്ക് പോവുക എന്ന സംവിധാനത്തേക്കാൾ ഏറെ എളുപ്പവും ഉപയോഗപ്രദവും സ്വയ്പിങ് സംവിധാനമായിരിക്കുമെന്നാണ് യൂട്യൂബ് അവകാശപ്പെടുന്നത്.
2018ൽ 16:9 എന്ന അനുപാതത്തിൽ മാത്രം ഒതുങ്ങിയിരുന്ന യൂട്യൂബ് വീഡിയോകളുടെ പരിമിതികൾ പരിഹരിച്ച്, കൂടുതൽ വലിപ്പ സമവാക്യങ്ങൾ ആവാഹിക്കാനുള്ള സംവിധാനവും യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ശേഷം എത്തിയ 18:9 എന്ന ആസ്പെക്ട് റേഷ്യോയിലുള്ള വീഡിയോകൾ മനോഹരമായി പ്ലേ ചെയ്യാനും സാധിച്ചു. 2017ൽ അവതരിപ്പിച്ച ’ഡബിൾ ടാപ് ടു സീക്’ എന്ന ഫാസ്റ്റ് ഫോർവാർഡ് സംവിധാനവും യൂട്യൂബിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.