Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപ്രീമിയവും മ്യൂസികും;...

പ്രീമിയവും മ്യൂസികും; പുതിയ സർവീസുകളുമായി യുട്യൂബ്​

text_fields
bookmark_border
youtube-music-and-youtube-premium
cancel

ഇന്ത്യൻ വിപണിയിൽ പുതു സർവീസുകൾ അവതരിപ്പിച്ച്​ യുട്യൂബ്​. യുട്യൂബ്​ മ്യൂസിക്​ യുട്യൂബ്​ പ്രീമിയം തുടങ്ങിയ സർ വീസുകളാണ്​ ആരംഭിച്ചിരിക്കുന്നത്​. ഗൂഗിൾ പ്ലേ മ്യൂസിക്​​, മൂവീസ്​ തുടങ്ങിയ സർവീസുകൾക്ക്​ ശേഷമാണ്​ യുട്യൂബി​​ െൻറ പുതിയ സേവനങ്ങൾ ആരംഭിക്കുന്നത്​. പരസ്യ​ങ്ങളുള്ള യുട്യൂബ്​ മ്യുസിക്കി​​െൻറ വേർഷൻ സൗജന്യമായിരിക്കും. യുട്യൂബ്​ മ്യുസിക്കി​ന്​ പ്രീമിയം പതിപ്പിന്​ പ്രതിമാസം 99 രൂപയായിരിക്കും ഇൗടാക്കുക.

യുട്യൂബ്​ പ്രീമിയത്തിന്​ 129 രൂപയാണ്​ നിരക്ക്​. കുടുംബാംഗങ്ങൾക്കായി 189 രൂപയുടെ പ്ലാനും യുട്യൂബ്​ അവതരിപ്പിച്ചുണ്ട്​. ഇൗ നിരക്കിൽ ആറ്​ അക്കൗണ്ടുകളിൽ പ്ലാൻ ഉപയോഗിക്കാം. മറ്റ്​ രാജ്യങ്ങളിലെ നിരക്കുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ യുട്യൂബ്​ മ്യുസിക്​, യുട്യൂബ്​ പ്രീമിയം എന്നിവയുടെ നിരക്ക്​ ഇന്ത്യയിൽ കുറവാണെന്നാണ്​ ഗൂഗിൾ അറിയിക്കുന്നത്​.

വലിയൊരു പാട്ട്​ ശേഖരം സ്വന്തമായുള്ള സംവിധാനമാണ്​ യുട്യൂബ്​ മ്യൂസിക്​. ഗൂഗിൾ മ്യൂസിക്കിനേയും മറികടക്കുന്നതാണ്​ യുട്യൂബ്​ മ്യൂസിക്കി​​െൻറ പാട്ടുകളുടെ ശേഖരം. പരസ്യങ്ങളില്ലാത്ത സേവനമാണ്​ യുട്യൂബ്​ മ്യൂസിക്കി​​െൻറ പ്രധാന സവിശേഷത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsyoutube musicYoutube premiumTechnology News
News Summary - Youtube premium and music-Technology
Next Story