Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right‘സൂം’ സുരക്ഷിതമല്ല;...

‘സൂം’ സുരക്ഷിതമല്ല; വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസർക്കാർ

text_fields
bookmark_border
‘സൂം’ സുരക്ഷിതമല്ല; വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: വിഡിയോ കോൺഫറൻസുകൾക്ക്​ സൂം ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന്​ കേന്ദ്രസർക്കാർ. സൂം ആപ്​ വഴി വ്യക്തിക ളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതായി ശ്രദ്ധയി​ൽപ്പെട്ടതിനെ തുടർന്നാണ്​ കേന്ദ്രസർക്കാരിൻെറ മാർഗനിർദേശം.

വിഡിയോ കോൺഫറൻസുകളിലേത്​ ഉൾ​​പ്പടെ വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക്​ ലഭ്യമാകു​ന്നുണ്ടെന്നും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

സൂം ആപിലെ അഞ്ച്​ ലക്ഷം വിഡിയോ കോൾ ദൃശ്യങ്ങൾ ​ഡാർക്ക്​ വെബിൽ വിൽപ്പനക്ക്​ വെച്ചിരിക്കുന്നതായി കഴിഞ്ഞദിവസം വിവരങ്ങൾ പുറത്തുവന്നിരുന്നു. സുരക്ഷ വീഴ്​ച ശ്രദ്ധയിൽപ്പെട്ടതോടെ നേരത്തേ തന്നെ ഗൂഗ്​ൾ ഉൾപ്പടെയുള്ള കമ്പനികൾ സൂം ആപ്​ ഉപയോഗിക്കരുതെന്ന്​ ജീവനക്കാരോട്​ നിർദേശിക്കുകയും ചെയ്​തിരുന്നു.

2019ലാണ്​ വിഡിയോ കോൾ പ്ലാറ്റ്​ഫോമായ സൂം പ്രവർത്തനം ആരംഭിക്കുന്നത്​. 2020 ൽ കോവിഡ്​ 19 വ്യാപിച്ചതോടെ സൂം ആപിന്​ ജനപ്രീതി വർധിച്ചു. ഇതോടെ സജീവ ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷമായി ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ ഇത്​ വെറും 10 ലക്ഷം മാത്രമായിരുന്നു. നിരവധി പേർക്ക്​ ഒരേസമയം വിഡിയോ കോൾ വഴി സംവദിക്കാനാകുമെന്നതായിര​ുന്നു സൂമിനെ ജനകീയനാക്കിയിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber Attackmalayalam newstech newszoom appzoom
News Summary - Zoom Not Safe: Government Warns People On Video Conference Service -​​Technology news
Next Story