സുരക്ഷാ ഭീഷണി പരിഹരിക്കാൻ കേന്ദ്ര സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സൂം ആപ്പ്
text_fieldsവാഷിങ്ടൺ: അമേരിക്ക അടിസ്ഥാനമാക്കിയുള്ള വിവാദ വിഡിയോ കോൺഫറൻസിങ് ആപ്പായ സൂം (zoom) സ്വകാര്യ വിവരങ്ങളുടെ ചോർച ്ചയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സൂമിന്റെ സുരക്ഷയുടെ കാ ര്യത്തിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട എ ല്ലാ വിഡിയോ കോൺഫറൻസിങ് മീറ്റിങ്ങിലും സൂം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയുമുണ്ടായി.
എന്നാൽ, സുരക്ഷാ ഭീഷണിയും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് തങ്ങൾ ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചയിലാണെന്ന് സൂം ആപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഒാഫിസർ ഹാരി മോസെലി പറഞ്ഞു. നിലവിൽ ആപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ കേന്ദ്ര സർക്കാറുമായി ചേർന്ന് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഡിയോ കോളുകളിൽ സുരക്ഷാ ഭീഷണിയൊഴിവാക്കാനും വിവരങ്ങളുടെ ചോർച്ച തടയാനുമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.എൻ.എൻ ന്യൂസ് 18നാണ് ഇത് റിപ്പോർട്ട് ചെയ്തത്.
വിഡിയോ കോൺഫറൻസുകളിലേത് ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക് ലഭ്യമാകുന്നുണ്ടെന്നും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നുമായിരുന്നു കേന്ദ്രസർക്കാർ ആരോപിച്ചത്. സർക്കാറുമായി ബന്ധപ്പെട്ട എല്ലാ വിഡിയോ കോൺഫറൻസിങ്ങിനും സൂ ആപ്പ് ഉപയോഗിക്കുന്നത് നിർത്തലാക്കാൻ കേന്ദ്ര ഉത്തരവിട്ടിരുന്നു. സൂം സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും ജനങ്ങളോടും നിർദേശിക്കുകയുണ്ടായി.
സൂം ആപിലെ അഞ്ച് ലക്ഷം വിഡിയോ കോൾ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നതായി കഴിഞ്ഞദിവസം വിവരങ്ങൾ പുറത്തുവന്നിരുന്നു. സുരക്ഷ വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ നേരത്തേ തന്നെ ഗൂഗ്ൾ ഉൾപ്പടെയുള്ള കമ്പനികൾ സൂം ആപ് ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്തായാലും ലോകമെമ്പാടുമുള്ള ഉപയോക്താക്കളും പ്രമുഖ കമ്പനികളും സൂമിന്റെ സുരക്ഷയെ ചോദ്യം ചെയ്തതോടെ കമ്പനി നിലവിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.