മാപ്പപേക്ഷയുമായി ബ്രിട്ടീഷ് പത്രങ്ങളിൽ ഫേസ്ബുക്കിെൻറ മുഴുപേജ് പരസ്യം
text_fields
ലണ്ടൻ: കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മാപ്പപേക്ഷയുമായി ബ്രിട്ടീഷ് പത്രങ്ങളിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗിെൻറ മുഴുപേജ് പരസ്യം. ‘നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ഞങ്ങൾക്കത് കഴിയുന്നില്ലെങ്കിൽ നിങ്ങളെ സേവിക്കാൻ ഞങ്ങൾക്ക് അർഹത
യില്ല’- പത്രങ്ങളുടെ ബാക്ക് പേജിൽ നൽകിയ പരസ്യത്തിലെ വാചകം ഇതായിരുന്നു.
കേംബ്രിജ് യൂനിവേഴ്സിറ്റി ഗവേഷകൻ വികസിപ്പിച്ചെടുത്ത ചോദ്യാവലിയാണ് 2014ൽ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തിയതെന്ന് സക്കർബർഗ് വിശദീകരിച്ചു. വിശ്വാസലംഘനമാണിത്. ആ സമയത്ത് ഞങ്ങൾക്ക് കൂടുതലായി ഒന്നുംചെയ്യാൻ കഴിയാതിരുന്നതിൽ ക്ഷമിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിക്കുമെന്നും സക്കർബർഗ് ഉറപ്പുനൽകി.
ബ്രിട്ടൻ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക്കക്കുവേണ്ടി അലക്സാണ്ടർ കോഗൻ എന്ന ഗവേഷകൻ നിർമിച്ച ആപ് വഴിയാണ് കോടിക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയത്. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഫേസ്ബുക്കിെൻറ ഒാഹരികൾ വ്യാപകമായി ഇടിഞ്ഞിരുന്നു. ഒരാഴ്ച കൊണ്ട് സക്കർബർഗിന് മാത്രം നഷ്ടപ്പെട്ടത് 1000 കോടി ഡോളറാണ്.
ഫേസ്ബുക്ക് ഓഹരി 14 ശതമാനമാണ് ഇടിഞ്ഞത്. ഫേസ്ബുക്കിലെ 17 ശതമാനം ഓഹരിയും സക്കർബർഗിേൻറതാണ്. ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയിൽ സക്കർബർഗ് ഏഴാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.