പഞ്ച്ഹോൾ ഡിസ്പ്ലേയുമായി റെഡ്മീ കെ30
text_fieldsറെഡ്മീ കെ സീരിസിലെ ഏറ്റവും പുതിയ ഫോൺ കെ30 ഡിസംബർ 10നാണ് ചൈനീസ് വിപണിയിൽ അവതരിക്കുന്നത്. ഫോൺ ഒൗദ്യോഗികമായ ി പുറത്തിറങ്ങിയില്ലെങ്കിലും ഫീച്ചറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. 5 ജി ഫോണായിരിക്കും കെ3 0 എന്നാണ് സൂചനകളെങ്കിലും നിലവിൽ ഇതിെൻറ 4ജി വകഭേദത്തെ കുറിച്ചുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കു ന്നത്.
ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730ജി പ്രൊസസറായിരിക്കും കെ30ക്ക് കരുത്ത് പകരുക. 120HZ റിഫ്രഷ് റേറ്റോട് കൂടിയ ഫുൾ എച്ച്.ഡി ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. 64 മെഗാപിക്സലിേൻറതായിരിക്കും പ്രധാന കാമറ. നാല് കാമറകളാണ് ഫോണിൽ ഷവോമി ഉൾപ്പെടുത്തുന്നത്.
6.66 ഇഞ്ച് ഫുൾ എച്ച്.ഡി പഞ്ച്ഹോൾ ഡിസ്പ്ലേയാണ്. ഗൊറില്ല ഗ്ലാസ് 5െൻറ സുരക്ഷയാണ് നൽകിയിരിക്കുന്നത്. എൻ.എഫ്.സി, ഐ.ആർ ബ്ലാസ്റ്റർ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 4500 എം.എ.എച്ച് ബാറ്ററിയുള്ള ഫോൺ 27W ഫാസ്റ്റ് ചാർജിങ് സംവിധാനത്തെ പിന്തുണക്കും.
6 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വകഭേദത്തിന് ഏകദേശം 20,000 രൂപയായിരിക്കും വില. ഇതിെൻറ ഉയർന്ന വകഭേദങ്ങളും ഷവോമി പുറത്തിറക്കും. 64 മെഗാപിക്സലിെൻറ പ്രധാന കാമറയും അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 13 മെഗാപിക്സൽ കാമറയും ഫോണിലുണ്ട്. ടെലിഫോട്ടോ ലെൻസുള്ള 8 മെഗാപിക്സലിെൻറ കാമറയുംു 2 മെഗാപിക്സലിെൻറ നാലാമതൊരു കാമറയും ഫോണിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.