അൽഐനിലെ താജ്മഹൽ
text_fieldsഅൽഐൻ നഗരത്തിലുമുണ്ടൊരു 'താജ്മഹൽ'. അതൊരു കൂടീരത്തിന്റെയല്ല റോഡിന്റെ പേരാണെന്ന് മാത്രം. അൽഐനിലെ ചെറുതും വലുതുമായ മുഴുവൻ റോഡുകൾക്കും പേരിടൽ പൂർത്തിയായപ്പോഴാണ് ഇന്ത്യക്കാരുടെ അഭിമാനം കൂടിയായ താജ്മഹലും സ്ഥാനം പിടിച്ചത്. കുവൈത്തും ബഗ്ദാദും റിയാദും അബഹയും ബൈറൂത്തും അന്തലൂസുമെല്ലാം ഇത്പോലെ അൽഐനിലെ റോഡുകളുടെ പേരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
അൽഐനിലെ പ്രധാന റോഡുകളെല്ലാം നേരത്തെതന്നെ യു.എ.ഇ ഭരണാധികാരികളുടെയും ഇസ്‌ലാമിക ചരിത്രത്തിലെ പ്രമുഖ വ്യക്തികളുടെയും പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, പോക്കറ്റ് റോഡുകൾക്കും ഗലികളിലെ റോഡുകൾക്കും ഇപ്പോൾ നൽകിയിരിക്കുന്നത് ചെറുതും ആകർഷണീയവും വൈവിധ്യവുമാർന്ന പേരുകളാണ്. യാനി, അസീൽ, മവദ്ദ, ജീസ്, നവാസിഫ്, ഖസ്ർ, ബൈറൂത്, മറാകിഷ്, ഗിർഷ്, വജ്ഹ്, മിഷ്‌വാർ, ബലൂം, ദല്ല, ദിമശ്ഖ്, വുജാഹ, അക്രം, അന്തുലുസി, ഫഹദ്, അജ്‌വ, ദുജ, സലീൽ, ഫരീദ്, അഹ്ബാബ്, ബുർദ, ബവാദി, തിഖാനി, അദാൻ, അൻഹാർ, ഖസ്ർ, ഖഹ്‌ല, ഇഖാമ, മിറബ്ബ, റാഇദ്, ഷിഫായ, മജ്‌ലൂദ്, സാൻദാർ, മനസ്സ, ഷിയാം, അസിം, റഫ്, ഹാനി, നഹ്‌ല, ദംലൂജ്, നായിൽ, സലീൽ, റജ്‌ജാസ്, ഷിയം, ഹായ്, റൂസിന, ത്വയ്‌ർ, ഫാസിൽ, മായ, മഹ്‌റജ്, മിർഅദ്, നാദി, മഅ്ഖൂദ്, സബ്‌ർ, ബുസ്താന, അഫാഖ്,
തഖ്‌ദീർ, അസ്ഇദ, ബനിയാസ്, ഹളാർ, അരീഖ്, അൻവാൻ, സബ്ർ, ഫാസിൽ മിർഅദ്, അഥീല, അരീഖ്, അഫാഖ്, ബൈറൂത്, ഖൻസ്, ഖാഹിറ, റാസി, ഇത്തിഹാദ്, വഫി തുടങ്ങി നിരവധി ഉദാഹരണങ്ങളാണ്.
ഓരോ റോഡുകളുടെയും പേരുകൾ വലിയ അക്ഷരത്തിൽ അറബിയിലും ഇംഗ്ലീഷിലുമായി എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജില്ലകളെയും വേർതിരിച്ചറിയാൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ചില പാർക്കിങ് ഏരിയകൾക്ക് പുതുതായി നമ്പറുകൾ തന്നെയാണ് നൽകിയത്. പുതിയ പേരുകൾ ആളുകൾക്ക് ഓർത്തുവെക്കാനും സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും ഏറെ സഹായകമായിരിക്കും.
അൽഐനിലെ വിവിധ ജില്ലകളിലായി നൂറുകണക്കിന് ബോർഡുകളാണ് സ്ഥാപിച്ചത്. ഇതോടൊപ്പം വിവിധ താമസ ഏരിയകളിലെ റോഡുകളും പാർക്കിങ്ങുകളും പുനർ നിർമിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വ്യായാമം ചെയ്യുന്നവർക്കായി പുതിയ സൈക്കിൾ ട്രാക്കുകളുടെയും നടപ്പാതകളുടെയും നിർമാണവും പൂർത്തിയായി.
കൂടാതെ പ്രധാന റോഡുകളും സിഗ്നലുകളും ആധുനിക രീതിയിൽ പുനർനിർമിക്കുകയും റോഡരികുകളിൽ ചെടികളും വഴിവിളക്കുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്തതോടെ ഹരിത നഗരത്തിെൻറ മാറ്റ് വീണ്ടും കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.