പുല്ലാട്ടുപറമ്പിൽ വീട്ടിൽ ഇന്ന് മൂന്ന് ജന്മദിനാഘോഷം
text_fieldsഇന്ന് ജന്മദിനം ആഘോഷിക്കുന്ന അഞ്ജലി, അശ്വതി, ആര്യ മോൾ എന്നിവർ മാതാപിതാക്കളോടൊപ്പം
കാഞ്ഞിരപ്പള്ളി: അഞ്ജലി, അശ്വതി, ആര്യ എന്നീ സഹോദരിമാർ മൂവർക്കും വെള്ളിയാഴ്ച ജന്മദിനാഘോഷം. തുമ്പമട പുല്ലാട്ടുപറമ്പിൽ തറവാട്ടിലാണ് ഈ അപൂർവത. വിവിധ വർഷങ്ങളിൽ ജനിച്ച ഇവരുടെ പിറന്നാൾ മാർച്ച് 28നാണ്. പി.ആർ. രവി-അജിത ദമ്പതികളുടെ മൂത്ത മകളായ അഞ്ജലി 2005 മാർച്ച് 28നും രണ്ടാമത്തെ മകളായ അശ്വതി 2009 മാർച്ച് 28നും മൂന്നാമത്തെ മകളായ ആര്യമോൾ 2012 മാർച്ച് 28നുമാണ് ജനിച്ചത്.
അഞ്ജലി മുരിക്കുംവയൽ ശ്രീശബരിശ കോളജിൽ ബി.കോം അവസാനവർഷ വിദ്വാർഥിയാണ്. അശ്വതി പ്ലസ് ടു വിന് കാള കെട്ടി അച്ചാമ്മ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയും ആര്യ മോൾ കപ്പാട് ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഇവരുടെ പിതാവ് കൂലിപ്പണിക്കാരനായ പി.ആർ. രവിക്ക് സ്വന്തമായുള്ളത് അഞ്ചു സെന്റ് സ്ഥലവും വീടും മാത്രമാണ്. മാതാവ് അജിത അസുഖബാധിതയുമാണ്. പഠിച്ച് ജോലി നേടാനുള്ള പരിശ്രമത്തിലാണ് മൂവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.