Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ ​റെ​യി​ലി​നെ​തി​രെ...

കെ ​റെ​യി​ലി​നെ​തി​രെ ഗ്രാ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി, സി.​പി.​എം പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ

text_fields
bookmark_border
k Rail
cancel

തൃ​പ്ര​യാ​ർ: കെ ​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡ് ഗ്രാ​മ​സ​ഭ അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ഴ​ത്തെ കേ​ര​ള​ത്തി​ന് കെ ​റെ​യി​ൽ ഒ​രു മു​ൻ​ഗ​ണ​ന​യ​ല്ല. അ​ത് കേ​ര​ള ജ​ന​ത​ക്കാ​കെ വി​നാ​ശ​ക​ര​മാ​കു​മെ​ന്ന്​ പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

ദു​ർ​ബ​ല, പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള​തും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, ആ​വാ​സ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന​തും നി​ല​വി​ലു​ള്ള യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കേ​ണ്ട​തെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

പ്ര​സി​ഡ​ൻ​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ വാ​ർ​ഡ് അം​ഗം സി​ജി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ. പ്രേം​ദാ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജോ​സ്​ താ​ടി​ക്കാ​ര​ൻ, സി. ​വാ​സു​ദേ​വ​ൻ, പി.​കെ. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ അ​നു​വാ​ദ​ക​രാ​യി. സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ന്മാ​രാ​യ അ​നി​ത കാ​ർ​ത്തി​കേ​യ​ൻ, ത​പ​ദി, മ​ണി, അ​ജ​യ​ഘോ​ഷ്, ബ്ലോ​ക്ക് മെം​ബ​ർ ഷൈ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RailValapad Grama panchayat
News Summary - The Grama Sabha of Valapad Grama panchayat passed the resolution against K Rail
Next Story