മനുഷ്യന് തുല്യമാവില്ല ഒന്നും

ഇനി വരുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. അതിൽ സംശയമില്ല. നമ്മൾ ഇപ്പോൾ ചിന്തിക്കുന്നതിന് അപ്പുറം വിവിധ മേഖലകളിൽ നിർമിതബുദ്ധി ഇടപെടും, പ്രവർത്തിക്കും. പലതരത്തിൽ ലോകം പുതുക്കിയെഴുതും. നിർമിതബുദ്ധി എന്നു കേൾക്കുമ്പോൾതന്നെ മനസ്സിൽ സംശയങ്ങളുമുയരും. ചിലരെങ്കിലും മനുഷ്യന് പകരമായി നിർമിതബുദ്ധിയെ സങ്കൽപിക്കും. അങ്ങനെയാവുമെന്ന് വാദിക്കും. സർഗാത്മക പ്രവർത്തനം നിർമിതബുദ്ധിക്ക് ചെയ്യാവുന്ന ഒന്നാണ് എന്ന്...
Your Subscription Supports Independent Journalism
View Plansഇനി വരുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. അതിൽ സംശയമില്ല. നമ്മൾ ഇപ്പോൾ ചിന്തിക്കുന്നതിന് അപ്പുറം വിവിധ മേഖലകളിൽ നിർമിതബുദ്ധി ഇടപെടും, പ്രവർത്തിക്കും. പലതരത്തിൽ ലോകം പുതുക്കിയെഴുതും.
നിർമിതബുദ്ധി എന്നു കേൾക്കുമ്പോൾതന്നെ മനസ്സിൽ സംശയങ്ങളുമുയരും. ചിലരെങ്കിലും മനുഷ്യന് പകരമായി നിർമിതബുദ്ധിയെ സങ്കൽപിക്കും. അങ്ങനെയാവുമെന്ന് വാദിക്കും. സർഗാത്മക പ്രവർത്തനം നിർമിതബുദ്ധിക്ക് ചെയ്യാവുന്ന ഒന്നാണ് എന്ന് പറഞ്ഞുകളയും.
നിർമിതബുദ്ധിക്ക് ഒരിക്കലും മനുഷ്യന്റെ ചിന്തക്കോ ബുദ്ധിക്കോ ഭാവനക്കോ കൂട്ടായ അധ്വാനത്തിനോ പകരമാവാനാവില്ല എന്നതാണ് വാസ്തവം. മനുഷ്യന് അനുഭവം എന്ന വലിയ കരുത്തുണ്ട്. ജീവിത പരിസരങ്ങളുടെയും സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെയും സൃഷ്ടിയാണ് ഓരോ വ്യക്തിയും. അത്തരം നിരവധി മനുഷ്യരുടെ കൂട്ടായ ചിന്തയിലാണ് ലോകം മുന്നോട്ടു പോകുന്നത്. അത്തരം കൂട്ടായ ചിന്തയുടെയും പ്രവർത്തനത്തിന്റെയും ഫലമാണ് നിർമിതബുദ്ധി. അത് ഭാവിയിലെ മനുഷ്യന്റെ ഒരു ടൂൾ മാത്രമായിരിക്കും. ആ ടൂൾ ഉപയോഗിച്ച് കൂടുതൽ മികവോടെ പ്രവർത്തിക്കാൻ മനുഷ്യന് കഴിയും. അത്തരമൊരു സഹായകരമായ ദൗത്യമാണ് നിർമിതബുദ്ധിക്ക് ചെയ്യാനുള്ളത്. മനുഷ്യൻ ഒരുക്കുന്ന നിർമിതബുദ്ധിക്ക് പരിമിതികളുമുണ്ട്. യന്ത്രഭാവനക്ക് അതിരുകളുണ്ട്.
ആശങ്കകൾ ശക്തമാണ്. തൊഴിൽനഷ്ടമടക്കമുള്ള പ്രശ്നങ്ങൾ നിരവധിയുണ്ട്. അതേസമയം, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും. അതെന്തായാലും പുതിയകാലത്ത് നിർമിത ബുദ്ധിയിൽനിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാനാവില്ല.
♦