യു.പിയിൽ അംബേദ്കർ പ്രതിമ തകർത്തു
text_fieldsബലിയ: യു.പിയിലെ ബലിയയിൽ ഡോ. ഭീംറാവു അംബേദ്കറുടെ പ്രതിമ കേടുപാടുകൾ വരുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രദേശത്തെ ദലിത് സമുദായം പ്രതിഷേധവുമായെത്തി.
എത്രയുംേവഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സർവേശ് യാദവ് പറഞ്ഞു. അംേബദ്കർ കമ്മിറ്റി പ്രസിഡൻറ് സുനിൽ കുമാറിെൻറ പരാതിയിൽ അജ്ഞാതരായ ആക്രമികൾക്കെതിരെ ഭീം പുര പൊലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലയിലെ സിക്കന്ദർപുർ മേഖലയിലും അംബേദ്കർ പ്രതിമ കേടുപാടുകൾ വരുത്തിയനിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.