സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി ചേതൻ ശർമ തുടരും; പുതിയ പാനൽ പ്രഖ്യാപിച്ച് ബി.സി.സി.ഐ
text_fieldsരണ്ടു വർഷമായി അധ്യക്ഷ പദവിയിൽ തുടരുന്ന ചേതൻ ശർമയെ നിലനിർത്തി പുതിയ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച് ബി.സി.സി.ഐ. ദക്ഷിണ മേഖലയിൽനിന്ന് ശ്രീധരൻ ശരത്, മധ്യമേഖലയിൽനിന്ന് ശിവ സുന്ദർദാസ്, സുബ്രബോ ബാനർജി (കിഴക്ക്), സലിൽ അങ്കോള (വെസ്റ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ.
കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ബി.സി.സി.ഐ വെബ്സൈറ്റിൽ അടുത്ത അംഗങ്ങളെ തേടി പരസ്യം ചെയ്തിരുന്നു. 600 പേർ അപേക്ഷിച്ചതിൽനിന്നാണ് ഇത്രയും പേരെ കണ്ടെത്തിയതെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു. 11 അംഗങ്ങളുടെ ഷോർട് ലിസ്റ്റ് തയാറാക്കിയ ശേഷം അഭിമുഖത്തിന് വിളിച്ചായിരുന്നു തെരഞ്ഞെടുപ്പ്.
ഏഴ് ടെസ്റ്റ്/30 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ/10 ഏകദിനങ്ങളും 20 ഫസ്റ്റ ക്ലാസ് മത്സരങ്ങളും കളിച്ചവരാകണമെന്നും അഞ്ചു വർഷം മുമ്പ് വിരമിച്ചവരാകണമെന്നും നിബന്ധനയുണ്ടായിരുന്നു. മറ്റേതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയിൽ അഞ്ചു വർഷം അംഗമായവരെ പരിഗണിച്ചില്ല.
ബി.സി.സി.ഐക്ക് പാദവാർഷികമായി ടീമിന്റെ പ്രകടനത്തെ കുറിച്ച് റിപ്പോർട്ട് നൽകുക, ഓരോ ഫോർമാറ്റിലും ക്യാപ്റ്റനെ നിശ്ചയിക്കുക എന്നിവയും സെലക്ഷൻ കമ്മിറ്റിയുടെ ചുമതലയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.