വിപ്പ് ലംഘനെത്ത ചൊല്ലി കേരള കോൺഗ്രസിൽ ഏറ്റുമുട്ടൽ
text_fieldsകോട്ടയം: വിപ്പ് ലംഘനത്തെ ചൊല്ലിയും കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ ഏറ്റുമുട്ടൽ. ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും കളംനിറയുകയാണ്. വിപ്പ് ലംഘിച്ചതിെൻറ പേരിൽ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഇരുവിഭാഗവും സ്പീക്കറെ സമീപിക്കും.
ജോസഫ് വിഭാഗം സ്പീക്കറെ കാണും. ജോസ് പക്ഷം നേരത്തേതന്നെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. തുടർ നടപടികൾക്ക് വീണ്ടും സ്പീക്കറെ കാണാൻ ജോസ് പക്ഷം റോഷി അഗസ്റ്റ്യനെ ചുമതലപ്പെടുത്തി. മറുപക്ഷം മോൻസ് ജോസഫ് എം.എൽ.എക്ക് ചുമതല കൈമാറി. ജോസഫ് പക്ഷ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം സ്പീക്കർക്ക് പരാതി നൽകിയതിനാൽ തങ്ങൾക്കെതിരെ സ്പീക്കറുടെ നടപടി ഉണ്ടാകില്ലെന്ന് ജോസ് വിഭാഗം കരുതുന്നു.
ജോസ് വിഭാഗത്തിനെതിരെ പാര്ട്ടി അച്ചടക്ക നടപടിക്കും ജോസഫ് പക്ഷം കരുക്കൾ നീക്കുകയാണ്. നിയമവശം പരിശോധിച്ചാവും നടപടി. ജോസ് പക്ഷവും ഇതേ നീക്കത്തിലാണ്.
ജോസ് വിഭാഗത്തിനെതിരെ യു.ഡി.എഫ് നടപടി വരും. അടുത്ത യു.ഡി.എഫ് യോഗം തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് നേതാക്കളുമായി ജോസഫ് വിഭാഗം ചൊവ്വാഴ്ച ഫോണിൽ ബന്ധപ്പെട്ടിരുന്നു. മുസ്ലിം ലീഗ് നേതാക്കളുമായും ചർച്ച നടത്തി. മുന്നണി നേതൃത്വത്തിെൻറ നിർദേശങ്ങൾ ലംഘിച്ച സാഹചര്യത്തിൽ യു.ഡി.എഫിൽനിന്ന് ജോസ് വിഭാഗത്തെ ഔദ്യോഗികമായി പുറത്താക്കാനാണ് നീക്കം. ഇതിന് േജാസഫ് വിഭാഗം ചരടുവലി ശക്തമാക്കി.
ജോസ് വിഭാഗത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കുമെന്ന് മുന്നണിവൃത്തങ്ങളും സൂചന നൽകി. പുതിയ സാഹചര്യത്തിൽ ജോസ് പക്ഷവുമായി അടുക്കാൻ ഇടതുമുന്നണിയും നീക്കം ശക്തമാക്കി. ഇതിന് രാഷ്ട്രീയസാഹചര്യം വർധിച്ചെന്ന് ജോസ് വിഭാഗം നേതാക്കൾ പറയുന്നു. ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനയും അവർ തള്ളുന്നില്ല.
ജോസ് വിഭാഗം ജില്ല കമ്മിറ്റികളും ഇതിന് അനുകൂലമാണ്. മിക്ക ജില്ല കമ്മിറ്റികളും പ്രമേയം പാസാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനം വേണമെന്നാണ് ആവശ്യം. വൈകാതെ സ്റ്റിയറിങ് കമ്മിറ്റി േചരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.