‘‘ലോകകപ്പ് ഫൈനലിൽ ഇറങ്ങിയ അഞ്ചു പേർ അതിനു കൊള്ളാത്തവർ’’- ഫ്രഞ്ച് ക്യാമ്പിൽ ആദ്യ വെടിപൊട്ടിച്ച് ദെഷാംപ്സ്
text_fieldsലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ എംബാപ്പെക്കൊപ്പം ഫ്രാൻസ് നടത്തിയ ചെറുത്തുനിൽപ് ലോകം ഇമ വെട്ടാതെ കണ്ടുനിന്നതാണ്. തുടക്കം പതറിയെങ്കിലും അവസാനം നടത്തിയ റെയ്ഡുകളിൽ തിരിച്ചടിച്ച ടീം ഷൂട്ടൗട്ടിലായിരുന്നു കപ്പ് കൈവിട്ടത്. ഖത്തറിലെ ലുസൈൽ മൈതാനത്ത് ലയണൽ മെസ്സിയിലൂടെ അർജന്റീനയാണ് ആദ്യം ഗോളടിച്ചത്. എയ്ഞ്ചൽ ഡി മരിയ ടീമിന്റെ ലീഡുയർത്തി. ഏറെ നേരം ടീം കളിയിൽ മേൽക്കൈ നിലനിർത്തുകയും ചെയ്തു. എതിരാളികൾ നിഷ്പ്രഭമായിപ്പോയതിനൊടുവിൽ അവസാന മിനിററുകളിൽ എംബാപ്പെ നടത്തിയ പടയോട്ടം കളി ഫ്രഞ്ചുകാരുടെ വരുതിയിലാക്കി. എക്സ്ട്രാ സമയത്തും ഗോളടിച്ച് മെസ്സി ലാറ്റിൻ അമേരിക്കക്കാർക്ക് മേൽക്കൈ നൽകിയെങ്കിലുമ രണ്ടാം വട്ടവും പെനാൽറ്റി ഗോളാക്കി എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചു.
കളിയുടെ ആദ്യ പകുതിയിൽ തന്നെ ഒളിവർ ജിറൂദ്, ഉസ്മാൻ ഡെംബലെ എന്നിവരെ കോച്ച് പിൻവലിച്ചിരുന്നു. മാർകസ് തുറാം, കോലോ മുലാനി എന്നിവരെ പകരം ഇറക്കി. ഈ മാറ്റങ്ങൾ ഞെട്ടലായെങ്കിലും ആരൊക്കെയാണ് ആ അയോഗ്യരെന്ന് വെളിപ്പെടുത്താൻ ദെഷാംപ്സ് തയാറായില്ല. ‘‘ഒരു താരത്തെയും വ്യക്തിഗതമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ആദ്യ ഇലവനിൽ നാലോ അഞ്ചോ പേർ ശാരീരികക്ഷമത ഉള്ളവരായിരുന്നില്ല’’- ദെഷാംപ്സിന്റെ പ്രതികരണം ഇങ്ങനെ. ‘‘പലർക്കും ഇത് കരിയറിലെ ആദ്യ കലാശപ്പോരാട്ടമായിരുന്നു. അത് സവിശേഷമായ ഒരു സാഹചര്യമാണ്’’- കോച്ച് പറഞ്ഞു.
സിദാൻ പരിശീലക വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ദെഷാംപ്സിന് നാലു വർഷം കൂടി കാലാവധി നീട്ടിനൽകുന്നതായി ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചത്. 2024 യൂറോയിലും അതുകഴിഞ്ഞ് 2026ലെ ലോകകപ്പിലും ദെഷാംപ്സ് തന്നെയാകും ഫ്രാൻസ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.