തമിഴ്നാട്ടിലെ ഹിന്ദി വിവാദം; കനിമൊഴിെക്കതിരെ നുണപ്രചരണവുമായി എച്ച്.രാജ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരണവുമായെത്തിയ ബി.ജെ.പി സെക്രട്ടറി എച്ച്.രാജയുടെ വാദങ്ങൾ പൊളിയുന്നു. വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഡി.എം.കെ എം.പി കനിമൊഴി നൽകിയ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് രാജ ആരോപിച്ചിരുന്നു.
ഹിന്ദി സംസാരിക്കാൻ കഴിയുന്ന കനിമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയതെന്നായിരുന്നു രാജ പറഞ്ഞത്. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിെൻറ പ്രസംഗം 1989 ൽ ഹിന്ദിയിൽ നിന്ന് തമിഴിലേക്ക് വിവർത്തനം ചെയ്തത് കനിമൊഴിയാണെന്നും രാജ പറഞ്ഞിരുന്നു.
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജയുടെ വാദങ്ങൾക്കെതിരെ രംഗത്തെത്തിയതോടെ പ്രശ്‌നത്തിൽ പുതിയ വഴിത്തിരിവായി. ഹരിയാന കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ജി. ദേവസഹായം രാജയുടെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രിയുടെ സംസാരം വിവർത്തനം ചെയ്തത് താനാണെന്ന് അദ്ദേഹം പറയുന്നു.
ദേവിലാൽ ഹരിയാന മുഖ്യമന്ത്രിയായിരുന്നപ്പോൾ നാഗർകോവിൽ സ്വദേശിയായ ദേവസഹായം അവിടെ വിവിധ പദവികൾ വഹിച്ചിരുന്നു. ദേവിലാൽ 1989 ഡിസംബർ ആദ്യ വാരം ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റു. തുടർന്ന് അദ്ദേഹം തമിഴ്‌നാട് സന്ദർശിക്കാനെത്തി.
കർഷക നേതാവ് നാരായണസാമി നായിഡുവിെൻറ ചരമവാർഷികത്തോടനുബന്ധിച്ച് കോയമ്പത്തൂരിനടുത്തുള്ള കർഷക റാലിയിൽ പങ്കെടുക്കാനും മുഖ്യമന്ത്രി കരുണാനിധിയുമായി സംസ്ഥാനത്തിന് ഭക്ഷ്യധാന്യങ്ങൾ അധികമായി അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമായിരുന്നു ദേവിലാലിെൻറ വരവ്.
'വോളൻററി റിട്ടയർമെൻറ് എടുത്ത ഞാൻ ചെന്നൈയിൽ താമസിച്ചിരുന്നതിനാൽ ദേവിലാൽ അദ്ദേഹത്തോടൊപ്പം മീറ്റിംഗുകളിലും ചടങ്ങുകളിലും പങ്കെടുക്കാൻ എന്നോട് ആവശ്യെപ്പടുകയായിരുന്നു. തുടർന്ന് ദേവിലാൽ നടത്തിയ ഹിന്ദി പ്രസംഗങ്ങൾ തമിഴിലേക്ക് വിവർത്തനം ചെയ്തത് താനാണ്'- ദേവസഹായം പറഞ്ഞു.
ഈ സംഭവം നടന്നപ്പോൾ കനിമൊഴി രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടില്ലെന്നും ഒരു തരത്തിലും അവരെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.സംഭവത്തിൽ പ്രതികരണവുമായി കനിമൊഴിയും രംഗത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച അവർ ഹിന്ദിയിൽ നിന്ന് തമിഴിലേക്ക് താൻ ഒരു നേതാവിെൻറയും പ്രസംഗം വിവർത്തനം ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
'ഞാൻ തമിഴും ഇംഗ്ലീഷും മാത്രമേ പഠിച്ചിട്ടുള്ളൂ. അല്ലെങ്കിലും എനിക്ക് ഹിന്ദി അറിയുമോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തവുമല്ല. ഹിന്ദി സംസാരിക്കാനുള്ള കഴിവിനെ ഒരാളുടെ ദേശീയ സ്വത്വവുമായി താരതമ്യം ചെയ്യുന്നത് ഏതുനിലയിലും വലിയ അപമാനമാണ്'-അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.