ബാറ്ററി ഇെല്ലങ്കിലും വാഹനം ഇറക്കാം; സുപ്രധാന നീക്കവുമായി റോഡ് ഗതാഗത മന്ത്രാലയം
text_fieldsമുൻകൂട്ടി ഘടിപ്പിച്ച ബാറ്ററികളില്ലാതെ വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അനുമതി നൽകി. ടെസ്റ്റ് ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ ബാറ്ററികളില്ലാത്ത വാഹനങ്ങൾ വിൽക്കാനും രജിസ്റ്റർ ചെയ്യാനും കഴിയുമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗതാഗത സെക്രട്ടറിമാർക്ക് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി.
രജിസ്ട്രേഷന് ബാറ്ററിയുടെ ഏതെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, വാഹനത്തിെൻറ പ്രോട്ടോടൈപ്പും ബാറ്ററിയും (സാധാരണ ബാറ്ററി അല്ലെങ്കിൽ സ്വാപ്പബിൾ ബാറ്ററി) 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂളിലെ റൂൾ 126 പ്രകാരം വ്യക്തമാക്കിയ ടെസ്റ്റ് ഏജൻസികൾ അംഗീകരിക്കേണ്ടതുണ്ട്.
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ നിർമാണം വർധിപ്പിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നിർമാണത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. വൈദ്യുത വാഹനങ്ങളുടെ ചിലവിൽ 30 മുതൽ 40 ശതമാനംവരെ ബാറ്ററിയുടേതാണ്.
എടുത്ത് മാറ്റാവുന്ന ബാറ്ററികൾ വരുന്നതോടെ വൈദ്യുത വാഹനങ്ങളുടെ പ്രവർത്തന സൗകര്യം വർധിക്കും. രണ്ട് ബാറ്ററികൾ സ്വന്തമായുണ്ടെങ്കിൽ ഇടതടവില്ലാതെ വാഹനം ഉപയോഗിക്കാനാവും. ദീർഘദൂര യാത്രകളിൽ വിദേശമാതൃകയിൽ ബാറ്ററി സ്റ്റേഷനുകളിൽ നിന്ന് ആവശ്യാനുസരണം ബാറ്ററി മാറ്റി എടുത്ത് യാത്ര ചെയ്യുകയുമാവാം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.