പ്രളയ ഭീതി: വേണ്ടത് 'ഇടകലരാതെ'യുള്ള രക്ഷാദൗത്യം, സമ്മർദവുമേറെ
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കനത്ത മഴയിൽ െവള്ളപ്പൊക്ക ഭീതികൂടി ഉയർന്നതോടെ കോവിഡ് പ്രതിരോധത്തെ ബാധിക്കാത്തവിധം രക്ഷാപ്രവർത്തനങ്ങൾ കൂടി ഏകോപിപ്പിക്കാൻ സർക്കാറിെൻറ തീവ്രശ്രമം. ക്വാറൻറീനിലുള്ളരുമായി മറ്റുള്ളവർ ഇടകലരാതെ നോക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ രോഗബാധയേൽക്കാതെ ശ്രദ്ധിക്കുന്നതിനും കഠിന ശ്രമം വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ.
സാധാരണ ജൂൺ-ജൂൈല ആണ് കേരളത്തിലെ പനിക്കാലം. കോവിഡ് വ്യാപനത്തിെൻറ മൂർധന്യതയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കിയിട്ടുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളടക്കം കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ പ്രളയമോ മറ്റോ ബാധിക്കാൻ ഇടയുണ്ടെങ്കിൽ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ബദൽ ക്രമീകരണം ഒരുക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകും. കോവിഡ് ബാധിതർക്കും അല്ലാത്തവർക്കുമായി രണ്ടുതരം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനാണ് ആലോചന.
ലക്ഷണങ്ങളുേണ്ടാ എന്നറിയുന്നതിന് ക്യാമ്പുകളിൽ ദിവസം രണ്ടു തവണ പരിശോധനയുണ്ടാകും. ലക്ഷണങ്ങൾ കാണുന്നവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലേക്ക് മാറ്റും. കനത്തമഴയും വെള്ളപ്പൊക്ക ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ സാനിറ്റൈസറുകൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത മേഖലകളുടെ പട്ടിക തയാറാക്കാനും നടപടി തുടങ്ങി. അടിയന്തര സാഹചര്യമുണ്ടായാൽ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സ്ഥലം കെണ്ടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മെഡിക്കൽ റെക്കോഡുകൾ, മരുന്ന്, ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കാൻ എഴുതി തയാറാക്കിയ പ്ലാൻ വേണ്ടിവരും.
പി.എച്ച്.സിമുതൽ ജനറൽ ആശുപത്രിവരെ എല്ലായിടത്തും ഡോക്ടർമാർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമുകളെ (ആർ.ആർ.ടി) നേരത്തേ സജ്ജമാക്കിയിരുന്നു. ഇൗ സംഘങ്ങളെയാണ് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് വിന്യസിക്കുക.
ഒാക്സിജൻ വാഹനങ്ങൾക്ക് ബദൽ റൂട്ടും തയാർ
കനത്ത മഴയും വെള്ളപ്പൊക്ക ഭീതിയും ഒാക്സിജൻ വാഹനങ്ങളുടെ സഞ്ചാരത്തിന് വെല്ലുവിളി ഉയർത്തിയാൽ ഒാക്സിജൻ എത്തിക്കുന്നതിന് ബദൽ റൂട്ടുകളും വാർ റൂമുകളിൽ തയാറാണ്. മോേട്ടാർ വാഹന വകുപ്പിെൻറ സഹകരണത്തോടെയാണ് അടിയന്തര ക്രമീകരണങ്ങൾ. നിലവിൽ വെല്ലുവിളിയില്ലെങ്കിലും സാഹചര്യം മോശമായൽ പകരം റൂട്ടുകളെ ആശ്രയിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.