സ്ട്രീറ്റ് 750ക്ക് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ഹാർലി; സ്വപ്ന വാഹനം സ്വന്തമാക്കാനവസരം
text_fieldsഇന്ത്യയിൽ കച്ചവടം കൂടുതൽ വ്യാപിപ്പിക്കാനും ലാഭകരമാക്കാനും ലക്ഷ്യമിട്ട് ഹാർലി ഡേവിഡ്സൺ വമ്പൻ വിലക്കിഴിവുമായി രംഗത്ത്. എൻട്രി ലെവൽ ബൈക്കായ സ്ട്രീറ്റ് 750ന് 65,000 രൂപയുടെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ ബൈക്കിെൻറ വില 5.34 ലക്ഷമാണ്. വിലക്കിഴിവിന്ശേഷം 4.69 ലക്ഷത്തിന് ബൈക്ക് ലഭിക്കും. കറുത്ത നിറമുള്ള ബൈക്കിനാണ് ഇത്രവും ഇളവ് ലഭിക്കുക. പെർഫോമൻസ് ഓറഞ്ച്, ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക് ഡീലക്സ്, സിൽവർ ഡീലക്സ് എന്നീ നിറങ്ങൾക്ക് 12,000 രൂപ കൂടുതൽ നൽകണം.
749 സി.സി ലിക്വിഡ്-കൂൾഡ്, റെവല്യൂഷൻ എക്സ് വി-ട്വിൻ എഞ്ചിനാണ് സ്ട്രീറ്റിന്. 3,750 ആർ.പി.എമ്മിൽ 60 എൻഎം പീക്ക് ടോർക്ക് നൽകുന്ന എഞ്ചിനാണിത്. 17 ഇഞ്ച് അലോയ് മുന്നിലും 15 ഇഞ്ച് പിന്നിലും നൽകിയിട്ടുണ്ട്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്, പിന്നിൽ ഗ്യാസ് ചാർജ്ഡ് ഡ്യുവൽ ഷോക്ക് അബ്സോർബറുകളാണ്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ്.
ഇരട്ട-ചാനൽ എബിഎസും നൽകിയിട്ടുണ്ട്. 233 കിലോഗ്രാമാണ് ഭാരം. 13.1 ലിറ്റർ ഉൾെക്കാള്ളുന്നതാണ് ഇന്ധന ടാങ്ക്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ഹാർലി-ഡേവിഡ്സൺ ബൈക്കാണ് സ്ട്രീറ്റ് 750. കമ്പനി ഇന്ത്യയിൽ വിജയകരമായി 10 വർഷം പുർത്തിയാക്കുന്ന സന്ദർഭത്തിലാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.