ഇൻറർനെറ്റ് ഉപഭോഗം കൂടി; വേണ്ടത് 1000 ടവർ കൂടി
text_fieldsതിരുവനന്തപുരം: ലോക്ഡൗണിന് പിന്നാലെ വർക്ക് ഫ്രം ഹോം സംവിധാനം കൂടി സജീവമായതോടെ ഇൻറർനെറ്റ് ഉപഭോഗവും കുതിച്ചുയരുന്നു.
നെറ്റ്വർക്ക് ശേഷിയുടെ 90 ശതമാനത്തിലേറെയാണ് ഇപ്പോൾ ഉപയോഗം. ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് 25-35 ശതമാനം വരെയാണ് വർധന. ഒന്നാം ലോക്ഡൗൺ കാലത്ത് ഇൻറർനെറ്റ് ശേഷിയെ കുറിച്ച് ആശങ്കയുയർന്നപ്പോൾ എല്ലാ ടെലികോം കമ്പനികൾക്കും കൂടി 1000 മൊബൈൽ ടവർ കൂടി സ്ഥാപിച്ചാേല നെറ്റ്വർക്ക് ക്ഷമത കാര്യക്ഷമമായി നിലനിർത്താനാകൂ എന്ന് വിലയിരുത്തിയിരുന്നു.
തുടർന്ന്, ചിലയിടങ്ങൾ നെറ്റ്വർക്ക് ശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങിയെങ്കിലും ക്രമേണ കമ്പനികൾ പിന്മാറി.
ലോക്ഡൗൺ ഇളവുകളെ തുടർന്ന് ജനജീവിതം സാധാരണ നിലയിലായതോടെ വീടുകളിലെ ഇൻറർനെറ്റ് ഉപയോഗം കുറഞ്ഞതോടെയായിരുന്നു കമ്പനികളുടെ പിന്മാറ്റം.
ഒന്നാം ലോക്ഡൗണിൽ ഇൻറർനെറ്റ് സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനും വിലയിരുത്താനും െഎ.ടി വകുപ്പിന് കീഴിൽ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. കമ്പനികളുടെ നെറ്റ്വർക്ക് ക്ഷമത സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടും തേടിയിരുന്നു. ഇക്കുറി അത്തരം ക്രമീകരണങ്ങളില്ല.
െഎ.ടി കമ്പനികളിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ്. സർക്കാർ സംവിധാനങ്ങളും നല്ലൊരു പങ്ക് ഇൗ നിലയിലേക്ക് മാറിയിട്ടുണ്ട്. ലോക്ഡൗൺ തുടരുമോ എന്നുറപ്പില്ലെങ്കിലും ജൂണോടെ ഒാൺലൈൻ ക്ലാസുകളും സജീവമാകും. ഇതെല്ലാം ചേരുേമ്പാൾ ഉപഭോഗം വീണ്ടും ഉയരാനാണ് സാധ്യത.ലോക്ഡൗൺ കാലത്ത് വീട്ടിലകപ്പെട്ടവരും നേരം പോകാൻ ആശ്രയിക്കുന്നത് ഇൻറർനെറ്റിനെയാണ്. വിഡിയോ കാണലാണ് ഏറെയും. ഇതോടെ, പലയിടങ്ങളിലും ഇൻറർനെറ്റ് വേഗം കുറഞ്ഞിട്ടുണ്ട്. കാളുകളിലെ തടസ്സം, അവ്യക്തത, വിഡിയോ കാളുകളുടെ വ്യക്തത കുറവ് തുടങ്ങിയ പരാതികളും ഉയരുന്നുണ്ട്. സംസ്ഥാനത്ത് എല്ലാ മൊബൈൽ ഉപേഭാക്താക്കൾക്കും കൂടി 17,000 മൊബൈൽ ടവറാണുള്ളത്.
മുമ്പ് രാത്രി ഏഴു മുതൽ 11 വരെയാണ് ഇൻറർനെറ്റ് ഉപയോഗം പാരമ്യത്തിലുണ്ടായിരുന്നത്. എന്നാൽ, വർക്ക് ഫ്രം ഹോം കൂടുതൽ സജീവമായേതാടെ പീക്ക് ടൈം രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെ നീളുന്നു.
എല്ലാവർക്കും വേഗത്തിലുള്ള ഇൻറർനെറ്റ് ലഭ്യതക്ക് 4000 മൊബൈൽ ടവർ വേണമെന്നാണ് പൊതുവിൽ കണക്കാക്കുന്നതെങ്കിലും അടിന്തരമായി 1000 എണ്ണം സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.