സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ സാനിറ്റൈസർ കഴിച്ച് അവശനിലയിൽ
text_fieldsകാസർകോട്: വർക്ക് അറേഞ്ച്മെൻറിെൻറ ഭാഗമായി കാസർകോെട്ടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ സാനിറ്റൈസർ അകത്തുചെന്ന് അവശനിലയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഷിബുവിനെയാണ് (46) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 7.30നാണ് ഷിബു കാസർകോെട്ടത്തിയത്. കാസർകോട്ട് 53 എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ഡ്രൈവറുടെ അഭാവം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് ഷിബുവിന് താൽക്കാലിക സ്ഥലംമാറ്റം നൽകിയത്. തിരുവനന്തപുരത്ത് കണ്ടെയ്ൻമെൻറ് സോണിൽ കെ.എസ്.ആർ.ടി.സി അടച്ചിട്ടിരിക്കുകയാണ്. ഇവിടെയും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൂന്നുദിവസമായി കെ.എസ്.ആർ.ടി.സി അടച്ചിട്ടിരിക്കുകയാണ്.
ഇതറിയാതെയാണ് ഷിബു കാസർകോെട്ടത്തിയത്. ഡിപ്പോയിലെത്തിയ ഷിബുവിന് അവിടെ ആരെയും കാണാൻ പറ്റിയില്ല. ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിൽപോയി, തനിക്ക് കോവിഡാണെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു. പിന്നീട് ഇദ്ദേഹം കെ.എസ്.ആർ.ടി.സിക്കു സമീപത്തെ ലോഡ്ജിലേക്ക് പോയി.
ഇവിടെ നിന്ന് സാനിറ്റൈസർ കുടിച്ച് അവശനായ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പറയുന്നു. അവശനിലയിലായ ഷിബുവിനെ ഉടന്‍ ജനറല്‍ ആശുപത്രിയിൽ ചികിത്സ നൽകുകയും അവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.