മൂന്നു കളിക്ക് വിലക്കുവീണ ലെവൻഡോവ്സ്കി കളത്തിൽ; ബാഴ്സ ഡെർബി ബഹിഷ്കരിക്കാൻ എസ്പാനിയോൾ ഒഫീഷ്യലുകൾ
text_fieldsകറ്റാലൻ കരുത്തർ മുഖാമുഖം വരുന്ന ബാഴ്സലോണ- എസ്പാനിയോൾ ലാ ലിഗ പോരിൽ റോബർട്ട് ലെവൻഡോവ്സ്കി ഇറങ്ങും. മൂന്നു കളിയിൽ വിലക്കു വീണ് പുറത്തിരിക്കേണ്ട പോളണ്ട് താരത്തിന് അവസാന നിമിഷം ഇളവു കിട്ടിയതോടെയാണ് നൗ കാമ്പിലെ മത്സരത്തിൽ ബൂട്ടുകെട്ടാനാകുക. നടപടിയിൽ പ്രതിഷേധിച്ച് എസ്പാനിയോൾ ടീമൊഴികെ ഒഫീഷ്യലുകളൊന്നും നൗ കാമ്പിലെത്തില്ല.
ലോകകപ്പിന് പിരിയും മുമ്പ് ഒസാസുനയുമായി നടന്ന മത്സരത്തിലാണ് മോശം പെരുമാറ്റത്തിന് ചുവപ്പുകാർഡും മൂന്നു കളിയിലെ വിലക്കും വീണത്. എന്നാൽ, അപ്പീലിൽ കാർഡ് താത്കാലികമായി പിൻവലിക്കപ്പെടുകയായിരുന്നു. എസ്പാനിയോളിനെതിരെ മാത്രമല്ല, അത്‍ലറ്റികോ മഡ്രിഡ്, ഗെറ്റാഫെ ടീമുകൾക്കെതിരായ മത്സരത്തിലും താരത്തിന് ഇറങ്ങാൻ കഴിയുമായിരുന്നില്ല. അന്തിമ വിധി വരുംവരെ വിലക്ക് നീക്കിയ കോടതി താരത്തിന് കളിക്കാൻ അനുമതി നൽകി.
തുടർന്നുള്ള ഏതു കളിക്കു മുന്നെയും അന്തിമ വിധി വരാമെന്നിരിക്കെ നടപടി കടുത്ത അനീതിയാണെന്ന് എസ്പാനിയോൾ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ചാണ് ഒഫീഷ്യലുകളെ പറഞ്ഞയക്കേണ്ടതില്ലെന്ന് എസ്പാനിയോൾ തീരുമാനം.
ലാ ലിഗയിൽ റയൽ മഡ്രിഡിനു ഒരു പോയിന്റ് പിറകിൽ രണ്ടാമതുള്ള ബാഴ്സക്ക് ഇന്ന് ജയിക്കാനായാൽ വീണ്ടും തലപ്പത്തെത്താം. എസ്പാനിയോളാകട്ടെ, പട്ടികയിൽ ഏറെ താഴെ 17ാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.