കോവിഡ് ബാധിച്ച ഗർഭിണികളെ മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ചതായി പരാതി
text_fieldsമഞ്ചേരി: കോവിഡ് ബാധിച്ച നാല് ഗർഭിണികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ൈകയൊഴിഞ്ഞതായി പരാതി. ഇവിടെ ഗർഭിണികൾ എണ്ണം കൂടിയതോടെയാണ് നാലുപേരെ പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, പെരിന്തൽമണ്ണയിൽ കോവിഡ് ചികിത്സ ഇല്ലെന്ന് പറഞ്ഞ് അവിടെനിന്ന് തിരിച്ചയച്ചു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ഇവരെ തിരിച്ചയച്ചത്.
മഞ്ചേരിയിലെത്തിച്ച ശേഷവും ഇവർക്ക് ആംബുലൻസിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ എത്തിയതോടെയാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ മേഞ്ചരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പരമാവധി 50 ഗർഭിണികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ, 57 പേർ ചികിത്സയിലുണ്ട്. ഇതോടെയാണ് നാലുപേരെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്.
നേരേത്ത കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കായിരുന്നു ഗർഭിണികളെ റഫർ ചെയ്തിരുന്നത്. ഇവിടെയും രോഗികൾ നിറഞ്ഞതോടെ ഗുരുതരമല്ലാത്തവരെ അയക്കരുതെന്ന് നിർദേശം നൽകി. ഇതോടെ കഴിഞ്ഞ ദിവസം എട്ടുപേരെ നിലമ്പൂരിലെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റിയിരുന്നു.
കോവിഡ് പോസിറ്റിവായ ഗർഭിണികളെ ചികിത്സിക്കുന്ന ജില്ലയിലെ ഏക ചികിത്സകേന്ദ്രമാണ് മഞ്ചേരി മെഡിക്കൽ കോളജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.