Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightമനോജ് സിൻഹ ജമ്മു...

മനോജ് സിൻഹ ജമ്മു കശ്മീർ പുതിയ ലഫ്​. ഗവർണർ; മുർമുവി​െൻറ രാജി സ്വീകരിച്ചു

text_fields
bookmark_border
മനോജ് സിൻഹ ജമ്മു കശ്മീർ പുതിയ ലഫ്​. ഗവർണർ; മുർമുവി​െൻറ രാജി സ്വീകരിച്ചു
cancel
camera_alt

മനോജ് സിൻഹ, ഗിരീഷ് ചന്ദ്ര മുർമു

ശ്രീനഗർ: ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവി​െൻറ രാജിക്കത്ത്​ രാഷ്ട്രപതി രാംനാഥ്​ കോവിന്ദ് സ്വീകരിച്ചു. ബി.ജ.പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ മനോജ് സിൻഹയെ​ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചതായും രാഷ്​ട്രപതിയുടെ ഓഫിസ്​ വാർത്താകുറിപ്പിൽ അറിയിച്ചു.

61 കാരനായ സിൻഹ ഉത്തർപ്രദേശ്​ സ്വദേശിയാണ്​. 1989 മുതൽ 1996 വരെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായിരുന്നു. 1996ലും '99ലും 2014ലുമായി മൂന്നുതവണ ഇദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. റെയിൽ‌വേ സഹമന്ത്രിയായും വാർത്താവിനിമയ മന്ത്രിയായും ചുമതല വഹിച്ചു. 1982ൽ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി സ്റ്റുഡൻറ്​ യൂനിയൻ പ്രസിഡൻറായാണ്​ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

രാജിവെച്ച ഗിരീഷ് ചന്ദ്ര മുർമുവിനെ കം​പ്​ട്രോളർ ആൻഡ്​ ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി നിമിക്കുമെന്ന്​ സ്​ഥിരീകരിക്കാത്ത റിപോർട്ടുണ്ട്​. നിലവിൽ സി.എ.ജിയായിരുന്ന രാജീവ്​ മെഹ്​റിഷി ആഗസ്​റ്റ്​ ഏഴിന്​ വിരമിച്ചിരുന്നു​. ഇൗ ഒഴിവിലേക്കാണ്​ ഇദ്ദേഹത്തെ നിയമിക്കുന്നതെന്നാണ്​ വിവരം.

1985 ഗുജറാത്ത്​ കേഡർ ​െഎ.എ.എസ്​. ഉദ്യോഗസ്​ഥനായ മുർമുവിനെ 2019 ഒക്​ടോബറിലാണ്​ കേന്ദ്ര സർക്കാർ ജമ്മു-കശ്​മീരി​െൻറ ലഫ്​. ഗവർണറായി നിയമിച്ചത്​. കശ്​മീരി​െൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത കളഞ്ഞ്​ ഒരു വർഷം തികയുന്ന ദിനത്തിലാണ്​ പ്രഥമ ലഫ്റ്റനന്റ് ഗവർണർ രാജി സമർപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manoj SinhaJammu and KashmirLieutenant GovernorGirish Chandra Murmu
Next Story