Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2020 8:35 PM IST Updated On
date_range 4 Sept 2020 8:35 PM ISTയു.പി സർക്കാർ മുസ്ലിംകളെ ഉന്നംവെക്കുന്നു -മായാവതി
text_fieldsbookmark_border
ലഖ്നോ: യു.പിയിൽ യോഗി സർക്കാർ മുസ്ലിംകളെ വേട്ടയാടുന്നുവെന്നും വ്യാജ കേസുകളിൽ കുടുക്കുന്നുവെന്നും ബി.എസ്.പി നേതാവ് മായാവതി. എസ്.പി ഭരണത്തിൽ ബ്രാഹ്മണരെയും ദലിതരെയും തെരഞ്ഞുപിടിച്ച് അടിച്ചമർത്തുകയായിരുന്നു. ഇപ്പോൾ ബി.ജെ.പി ഭരണത്തിൽ അവർക്കൊപ്പം മുസ്ലിംകളെക്കൂടി ഉന്നംവെക്കുന്നു.
അവരെ വ്യാജ കേസുകളിൽ ഉൾപ്പെടുത്തുന്നു. ഇത് ഏറെ വിഷമകരമാണ് എന്നായിരുന്നു മായാവതിയുടെ വാക്കുകൾ. അംബേദ്കറുടെ പ്രതിമകൾ തകർക്കപ്പെടുന്ന സംഭവങ്ങളിൽ ഉചിതമായ നടപടി ബി.ജെ.പി സർക്കാർ കൈക്കൊള്ളുന്നില്ലെന്നും അവർ പറഞ്ഞു. ജയ്പുരിലെയും വാരാണസിയിലെയും സംഭവങ്ങൾ അത്യധികം അപലപനീയമാണ്. സർക്കാർ നടപടി എടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story