സ്വപ്നയെ നേരത്തെ അറിയാം; സ്വർണക്കടത്തു ടീമുമായി ഒരിക്കലും ബന്ധപെട്ടിട്ടില്ല- സ്പീക്കർ
text_fieldsതിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്തു ടീമുമായിയാതൊരു ബന്ധവുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.
സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല. എന്നാൽ, സ്വപ്നയെ പരിചയമില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. യു.എ.ഇ കോൺസുലേറ്റിലെ ഉത്തരവാദപ്പെട്ടവർ എന്ന നിലക്ക് അവരുമായി ബന്ധമുണ്ട്. എന്നാൽ, ഇങ്ങനെയൊരു പശ്ചാത്തലം അവർക്ക് ഉണ്ടായിരുന്നുവെന്ന് പ്രതീക്ഷിച്ചില്ല. സ്വർണക്കടത്ത് കേസിൽ അവർക്ക് ബന്ധമുണ്ട് എന്നറിഞ്ഞപ്പോൾ ഞെട്ടി. അതിനുശേഷം യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് ചെന്നിത്തല അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുേമ്പാൾ ജനങ്ങളെ സത്യം അറിയിക്കേണ്ടതുണ്ട് എന്നതിനാലാണ് ഇപ്പോൾ മാധ്യമങ്ങളെ കാണുന്നതെന്നും സ്പീക്കർ പറഞ്ഞു. തെൻറ പേര് അനാവശ്യമായി ഉയർത്തിയ കെ. സുേരന്ദ്രനെതിരെ നടപടി സ്വീകരിക്കും. ഇപ്പോഴുള്ള അന്വേഷണങ്ങൾ പൂർത്തിയാവെട്ട. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിന് പേടിക്കണമെന്നും ശ്രീരാമകൃഷ്ണൻ ചോദിച്ചു.
വിമർശനത്തിന് അതീതമായ വിശുദ്ധ പശുവാണ് സ്പീക്കറെന്ന് എനിക്ക് അഭിപ്രായമില്ല. വിമർശിക്കാവുന്നതാണ്. എന്നാൽ, വസ്തുതക്ക് നിരക്കാത്ത ഉഹാപോഹങ്ങൾ അടിസ്ഥാനമാക്കി ഭരണഘടന സംവിധാനങ്ങളെ എതിർക്കുന്നത് ശരിയല്ല.
കേരളത്തിന് കഴിഞ്ഞ അഞ്ചു വർഷത്തിൽ രാജ്യത്തെ ഏറ്റവും മികച്ച നിയമ സഭ എന്ന അംഗീകാരം ലഭിച്ചതാണ്. കേരള നിയമസഭ നടപ്പിലാക്കിയ ചില കാര്യങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു. അമെൻറ്മെൻറുകൾ സമർപ്പിക്കാൻ പ്രത്യേക പോർട്ടലുകൾ നൽകിയത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സുപ്രധാന പരിപാടി അതിലൊന്നായിരുന്നു.
കടലാസ് രഹിത പദ്ധതി തീരുമാനം സ്പീക്കർ ഒറ്റക്ക് എടുത്തതല്ല. ഇതിലൂടെ വർഷം 40 കോടിയോളം ലാഭമുണ്ട്. ഉരാളുങ്കലിന് മുൻകൂറായി 30ശതമാനം നൽകിയത് ചട്ടപ്രകാരം മാത്രമാണ്. ഒരു കാര്യത്തിലും ഒളിയും മറയും ഇല്ല. ഉൗരാളുങ്കൽ സത്യസന്ധമായ സ്ഥാപനമാണ്. പദ്ധതിക്ക് അനുവദിച്ച തുകയിൽ ബാക്കി വന്നപ്പോൾ തിരിച്ചടച്ച ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമാണിത്. സഭ ടി.വി ഒരു ധൂർത്തല്ല. സഭയിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ളത്. ശങ്കരനാരായണൻ തമ്പിഹാൾ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.