ആസ്ട്രേലിയയിൽ തിരിച്ചുവരവ് രാജകീയമാക്കി ദ്യോകോ; അഡ്ലെയ്ഡ് ഇന്റർനാഷനൽ ഫൈനലിൽ
text_fieldsകോവിഡ് വാക്സിനെടുക്കാത്തതിന് അറസ്റ്റു ചെയ്ത് തടവിലിട്ട കംഗാരു നാട്ടിൽ ഇരട്ടി ഊർജവുമായി തിരിച്ചെത്തിയ വെറ്ററൻ താരം ദ്യോകോവിച്ച് തൊട്ടുമുമ്പുള്ള ടൂർണമെന്റിൽ ഫൈനലിൽ. അഡ്ലെയ്ഡ് ഇന്റർനാഷനൽ ടൂർണമെന്റിലാണ് ലോക ഏഴാം നമ്പർ താരം മെദ്വേദേവിനെ നേരിട്ടുള്ള സെറ്റുകളിൽ (6-3 6-4) വീഴ്ത്തിയത്. ഞായറാഴ്ച ഫൈനലിൽ അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർഡയാണ് എതിരാളി.
ജനുവരി 16നാണ് ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾ ആരംഭിക്കുന്നത്. മെൽബൺ കോർട്ടിൽ 10ാം കിരീടമെന്ന ചരിത്രം തേടിയാണ് താരം ഇത്തവണ ഇറങ്ങുന്നത്. 22 ഗ്രാൻഡ് സ്ലാം കിരീടമെന്ന നദാലിന്റെ ചരിത്രത്തിനൊപ്പമെത്താമെന്നും 35കാരൻ കണക്കുകൂട്ടുന്നു.
മൂന്നു വർഷത്തേക്ക് വിസ വിലക്കേർപ്പെടുത്തിയായിരുന്നു കഴിഞ്ഞ വർഷം താരത്തെ ആസ്ട്രേലിയ നാടുകടത്തിയത്. എന്നാൽ, പിന്നീട് നിയമം ഇളവു ചെയ്തു. ഇതിനു പിന്നാലെയാണ് ഇത്തവണയും ആസ്രേടലിയയിലെത്തിയത്.
ദ്യോകോക്ക് ഇഷ്ട വേദിയാണ് മെൽബൺ.
അതേ സമയം, ഇത്തവണ മുൻനിര താരങ്ങളായ അൽകാരസ്, വീനസ് വില്യംസ് എന്നിവർ ആസ്ട്രേലിയൻ ഓപണിനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.