Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവിട്ടത്തിന് രുചിയൂറും നെ​യ് പാ​യ​സം
cancel
camera_alt

Representational Image

Homechevron_rightFoodchevron_rightFestivechevron_rightഅവിട്ടത്തിന് രുചിയൂറും...

അവിട്ടത്തിന് രുചിയൂറും നെ​യ് പാ​യ​സം

text_fields
bookmark_border

മൂന്നാം ഒാണ ദിവസമായ അവിട്ടത്തിന് രുചികൾ ഇഷ്ടപ്പെടുന്നവർക്കായി പ​ത്മ സു​ബ്ര​ഹ്​​മ​ണ്യം അവതരിപ്പിക്കുന്നതാണ് നെ​യ് പാ​യ​സം. ഈ കിടിലൻ പായസം നമ്മുക്ക് എളുപ്പത്തിൽ തയാറാക്കാം.

ചേ​രു​വ​ക​ൾ:

1. ഉ​ണ​ക്ക​ല​രി - അര കി​ലോ

2. ശ​ർ​ക്ക​ര - ഒന്നേകാൽ കി​ലോ

3. നെ​യ്യ്​ - മുക്കാൽ കി​ലോ

4. ചി​ല്ലു ക​ൽ​ക്ക​ണ്ടം - 25 ഗ്രാം

5. ​ ഉ​ണ​ക്ക​മു​ന്തി​രി - 25 ഗ്രാം

6. ​ നാ​ളി​കേ​രം നു​റു​ക്കി നെ​യ്യി​ൽ വ​റു​ത്ത​ത് - 50 ഗ്രാം

7. ​ ക​ശു​വ​ണ്ടി നെ​യ്യി​ൽ മൂ​പ്പി​ച്ച​ത് - 75 ഗ്രാം.

​ത​യാ​റാ​ക്കു​ന്ന വി​ധം:

ഉ​ണ​ക്ക​ല​രി ക​ഴു​കി ര​ണ്ടു ലി​റ്റ​ർ വെ​ള്ളം ഒ​ഴി​ച്ചു വേ​വി​ക്കു​ക (മു​ക്കാ​ൽ വേ​വ് മ​തി). ശ​ർ​ക്ക​ര ഇ​ട്ട് അ​ലി​യു​മ്പോ​ൾ മു​ത​ൽ കു​റ​ച്ചു കു​റ​ച്ച് നെ​യ്യ്​ ഒ​ഴി​ച്ചു ന​ന്നാ​യി വ​ര​ട്ടി​യെ​ടു​ക്കു​ക. ഉ​രു​ളി​യി​ൽ​ നി​ന്ന് വി​ട്ടു​വ​രു​ന്ന​തു വ​രെ വ​ര​ട്ട​ണം. ഇ​തി​ലേ​ക്ക് 4, 5, 6, 7 ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ഇ​ള​ക്കു​ക. രു​ചി​ക​ര​മാ​യ നെ​യ്​​​പാ​യ​സം ത​യാ​ർ.

പാ​യ​സം ഉ​ണ്ടാ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കാ​ൻ

ഓ​ട്ടു​രു​ളി​യി​ൽ പാ​യ​സം ത​യാ​റാ​ക്കു​ക.

ഗു​ണ​നി​ല​വാ​രം കൂ​ടു​ത​ലു​ള്ള മ​റ​യൂ​ർ ശ​ർ​ക്ക​ര ശു​ദ്ധി ചെ​യ്ത​ത് കി​ട്ടും. ക​റു​ത്ത ശ​ർ​ക്ക​ര നോ​ക്കി വാ​ങ്ങു​ക. പാ​യ​സ​ത്തി​ന് ന​ല്ല നി​റ​വും ഗു​ണ​വും കി​ട്ടും.

വെ​ണ്ണ വാ​ങ്ങി ഉ​രു​ക്കി നെ​യ്യ് ഉ​ണ്ടാ​ക്കി​യാ​ൽ മ​ണ​വും രു​ചി​യും വ​ർ​ധി​ക്കും.

പാ​യ​സ​ത്തി​ന് വ​റു​ക്കു​ന്നത് കൊട്ടത്തേങ്ങ ആ​ണെ​ങ്കി​ൽ ന​ന്ന്‌.

പാ​യ​സം ഇ​ല കൊ​ണ്ട് അ​ട​ച്ചു​വെ​ക്കു​ക.

ഉ​ണ​ക്ക​ല​രി ഉ​പ​യോ​ഗി​ക്കു​ക.

പാ​യ​സം പാ​ക​മാ​യോ എ​ന്ന​റി​യാ​ൻ ഒ​രു പ്ലേ​റ്റി​ൽ ഒ​രു സ്പൂ​ൺ പാ​യ​സം ഒ​ഴി​ച്ച് ചൂ​ണ്ടു​വി​ര​ൽ​ കൊ​ണ്ട് മധ്യ​ഭാ​ഗ​ത്ത്‌ ഒ​ന്ന് വ​ര​ക്കു​ക. അ​പ്പോ​ൾ ര​ണ്ടു ഭാ​ഗ​ത്തു​മാ​യി നി​ന്നാ​ൽ ജലാംശ​മെ​ല്ലാം വ​റ്റി പാ​യ​സം പാ​ക​മാ​യി എ​ന്നു മ​ന​സ്സി​ലാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Payasamonam 2020Neyy PayasamGhee Payasam
Next Story