നേതാക്കൾ പരസ്പരം അംഗീകരിക്കാൻ തയാറായാൽ കോൺഗ്രസിനെ ജനം കൈവിടില്ല -ഷാഫി പറമ്പിൽ
text_fieldsതൃശ്ശൂർ: നേതാക്കൾ പരസ്പരം അംഗീകരിക്കാൻ തയാറായാൽ കോൺഗ്രസിനെ ജനം കൈവിടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. രണ്ട് വിഭാഗമായി നിൽക്കുമ്പോൾ ജനങ്ങളിൽ നിരാശ ഉണ്ടാകാറുണ്ട്. പരസ്പരം അംഗീകരിക്കാൻ നേതാക്കൾ തയാറാകണം. ആ സന്ദേശമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നൽകിയിട്ടുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രണ്ട് തലത്തിലുള്ള നേതാക്കളാണ്. കോൺഗ്രസ് ഒരുമിച്ച് നിന്ന് പോരാടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് കർണാടകയിലെ നേതാക്കൾക്ക് അതിന് സാധിച്ചു. ആ വിശ്വാസം ജനങ്ങൾക്ക് നൽകാൻ നേതാക്കൾക്കായി. ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും പ്രതികരണങ്ങളും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. ഈ രീതിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസിൽ തലമുറമാറ്റം ഉണ്ടാകുമെന്ന് ഷാഫി പറഞ്ഞു. മൂന്നു വർഷമാണ് ഒരു കമ്മിറ്റിയുടെ കാലാവധി. കാലാവധി കഴിഞ്ഞാൽ പുതിയ കമ്മിറ്റി വരണമെന്നത് മുമ്പ് പ്രഖ്യാപിച്ച കാര്യമാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.