'ഭീകരജീവി'യെ പേടിച്ച് വാട്സാപ്പ് മാമൻമാർ; വൈറലായ ചിത്രങ്ങൾ കാണാം
text_fieldsന്യൂഡൽഹി: മനുഷ്യരെ കടിച്ചു കീറുന്ന 'ഭീകരജീവി'യുടെ ചിത്രവും വിഡിയോയുമാണ് ഇപ്പോൾ ഉത്തരേന്ത്യയിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വൈറൽ. ഈ ജീവിയുടെ 'ഭീകരകൃത്യ'ങ്ങളും നേരിൽകണ്ടവരുടെ സാക്ഷിവിവരണവും പൊടിപ്പും തൊങ്ങലുംവെച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടകാരിയായ മൃഗത്തിെൻറ പിടിയിൽപെടാതെ സൂക്ഷിക്കാൻ കർഷകർക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നതാണ് സന്ദേശങ്ങളിൽ അധികവും. ചില വെബ്‌സൈറ്റുകളും ഈ മൃഗത്തെ കണ്ടതായി അടിച്ചുവിട്ടിട്ടുണ്ട്.
എന്നാൽ, 'വാട്സാപ്പ് മാമൻ'മാരുടെ ഈ 'ഭീകരനെ' കൈയോടെ പൊക്കിയിരിക്കുകയാണ് ആൾട് ന്യൂസ് എന്ന പോർട്ടൽ. ചിത്രത്തിൽ പ്രചരിക്കുന്ന വിചിത്രരൂപി ഉണ്ടെങ്കിലും അത് ജീവനുള്ളതല്ല. ലൈറ മഗാനുക്കോ എന്ന ഇറ്റാലിയൻ കലാകാരി സിലിക്കണിൽ നിർമിച്ച രൂപമാണത്.
ഹൈപ്പർ റിയലിസത്തിലും സർറിയലിസത്തിലും ഇടംകണ്ടെത്തിയ ഇവർ സിലിക്കണിൽ നിരവധി മാതൃകകൾ സൃഷ്ടിക്കുന്നതിൽ മികവ് തെളിയിച്ച ശിൽപിയാണ്. ഈനാംപേച്ചിയെയും മനുഷ്യനെയും അടിസ്ഥാനമാക്കി 2018ൽ നിർമിച്ച രൂപമാണ് ഇേപ്പാൾ ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്ന 'ഭീകരജീവി'. ഇത്തരം നിരവധി സിലിക്കൺ കലാസൃഷ്ടികളുടെ ചിത്രങ്ങളും വിഡിയോകളും മഗാനുക്കോയുടെ ഇൻസ്റ്റഗ്രാം പേജിലും ഫേസ്ബുക് പേജിലും കാണാം. ഇവയുടെ വിൽപനയും നടത്താറുണ്ട്. ഈ ചിത്രങ്ങൾ വെച്ചാണ് രാത്രിയിൽ പുറത്തിറങ്ങരുതെന്നും സൂക്ഷിക്കണമെന്നും വ്യാജന്മാർ മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.