രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ നിയമസഭ സമ്മേളനം 24 ന് ആരംഭിക്കും; ബജറ്റ് ജൂൺ നാലിന്
text_fieldsതിരുവനന്തപുരം: പുതിയ എൽ.ഡി.എഫ് സർക്കാറിെൻറ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഭരണത്തുടർച്ചയായതിനാൽ ബജറ്റിലെ നയപരിപാടികളിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് അറിയുന്നു. 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24ന് തുടങ്ങി ജൂൺ 14 വരെ നടക്കും.
അതിനിടെ പ്രോ ടെം സ്പീക്കറായി നിയമിതനായ പി.ടി.എ. റഹിം വെള്ളിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.
മേയ് 24 നാണ് പുതിയ നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ. പ്രോ ടെം സ്പീക്കർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. േകാവിഡ് നിയന്ത്രണമുള്ളതിനാൽ നിയമസഭ അംഗങ്ങളുടെ ഇരിപ്പിടം കോവിഡ് മാനദണ്ഡപ്രകാരം ക്രമീകരിക്കും. സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല.
പുതിയ സ്പീക്കർ തെരഞ്ഞെടുപ്പ് മേയ് 25ന് പ്രോ ടെം സ്പീക്കറുടെ അധ്യക്ഷതയിൽ നടക്കും.
എൽ.ഡി.എഫ് സ്പീക്കർ സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷ തീരുമാനം ഉടൻ ഉണ്ടാവും. മേയ് 28 നാണ് നയപ്രഖ്യാപനം. 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. ഏഴുമുതൽ ഒമ്പതുവരെയാവും ബജറ്റിന്മേലുള്ള പൊതുചർച്ച. മറ്റ് ധനകാര്യ നടപടികൾ പൂർത്തിയാക്കി ജൂൺ 14ന് തൽക്കാലത്തേക്ക് സഭ പിരിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.