Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രവർത്തകർക്കും യു.പി പൊലീസിനുമിടയിൽ വട്ടമിട്ട്​ പ്രിയങ്ക; ദൃശ്യങ്ങൾ വൈറൽ VIDEO
cancel
Homechevron_rightTop Newschevron_rightപ്രവർത്തകർക്കും യു.പി...

പ്രവർത്തകർക്കും യു.പി പൊലീസിനുമിടയിൽ വട്ടമിട്ട്​ പ്രിയങ്ക; ദൃശ്യങ്ങൾ വൈറൽ VIDEO

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹി-യു.പി അതിർത്തിയിൽ കോൺഗ്രസ്​ നേതാക്കളെ ​പൊലീസ്​ തടഞ്ഞതിനെ തുടർന്നുള്ള സംഘർഷത്തിനിടെയുള്ള പ്രിയങ്കയുടെ ദൃശ്യങ്ങൾ വൈറൽ. ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ്​ സംഭവം. ലാത്തിചാർജിനിടെ പൊലീസിനെ വകഞ്ഞുമാറ്റിയ പ്രിയങ്ക പ്രവർത്തകരെ തടുത്തുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രിയങ്ക ഓടിക്കുന്ന വാഹനത്തിൽ രാഹുലും പിന്നാലെയുള്ള വാഹനങ്ങളിൽ കോൺ​ഗ്രസ്​ എം.പിമാരുമാണ്​ ഡൽഹിയിൽനിന്ന്​ ഹാഥറസിലേക്ക്​ പു​റപ്പെട്ടത്​​. 30ൽ അധികം ​എം.പിമാർ രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു​.

ഒടുവിൽ രാഹുലിനും പ്രിയങ്കക്കുമൊപ്പം അധീർ രഞ്​ജൻ ചൗധരി, കെ.സി വേണുഗോപാൽ, രൺദീപ്​ സിങ്​ സുർജേവാല എന്നിവരടക്കമുള്ള അഞ്ച്​ കോൺഗ്രസ്​ നേതാക്കളെ ഹാഥറസിലേക്ക്​ കടത്തിവിടുകയായിരുന്നു.

കനത്ത സുരക്ഷാവലയത്തിലാണ്​ ഇരുവരും പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയത്​​. വീടിനകത്തേക്ക്​ കയറി കുട​ുംബാഗങ്ങളുമായി കോൺഗ്രസ്​ നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതിനിടെ കോൺഗ്രസ്​ യു.പി പി.സി.സി അധ്യക്ഷൻ അജയ്​ കുമാർ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressPriyanka Gandhihathras rape
Next Story